ഉലുവയില്ലാതെ അടുക്കളക്കാര്യമില്ലെന്ന് പറയാറുണ്ട്. അടുക്കളയ്ക്ക് മാത്രമല്ല, കാഴ്ചയിൽ കുഞ്ഞനായ ഉലുവ (Fenugreek) അത്യാവശ്യമുള്ളത്, ആരോഗ്യത്തിനും ഇത് വളരെ ഗുണപ്രദമാണ്. ആയുർവേദത്തിൽ ഉലുവയെ ഒരു ഔഷധമായി കണക്കാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് പ്രമേഹരോഗികൾ വ്യായാമം ചെയ്യേണ്ടത്? ഏതൊക്കെ തിരഞ്ഞെടുക്കണം
ശരീരഭാരം കുറയ്ക്കുന്നത് മുതൽ പ്രമേഹവും പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിന് വരെ ഉലുവ ഫലപ്രദമാണ്. നിരവധി പോഷകങ്ങളുടെ ഉറവിടമായ ഉലുവയിൽ സിങ്ക്, ഫൈബർ, വിറ്റാമിൻ എ, ബി, സി, സോഡിയം, ഫോസ്ഫറസ്, ഇരുമ്പ്, ഫോളിക് ആസിഡ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളമായി കാണപ്പെടുന്നു.
രുചിയ്ക്കും മണത്തിനും നാം ഉപയോഗിക്കുന്ന ഉലുവ അതിനാൽ തന്നെ ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിന് സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയുന്നതിനും,
ശരീരഭാരം കുറയ്ക്കാനും ഉലുവ ഉത്തമമാണ്. പൊണ്ണത്തടി, കുടവയർ എന്നിവയാൽ അസ്വസ്ഥരാകുന്നവർക്കും ഉലുവ പരിഹാരമാകുന്നു.
കൂടാതെ, ഉലുവ വെള്ളത്തില്‍ കുതിർത്ത് വച്ച ശേഷം രാവിലെ കുടിക്കുന്നത് ദഹനപ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കും. അമിതമായ കൊഴുപ്പ് വയറിന്റെ ഭാഗത്ത് നിന്നും ഇല്ലാതാക്കാനും ഇതിന് സാധിക്കും.
ഇത്രയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉലുവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഒറ്റമൂലിയാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ ഉലുവ കഴിയ്ക്കുന്നത് ശരീരത്തിന് വളരെയധികം പ്രയോജനം ചെയ്യും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാമെന്നും ഇത് നിങ്ങളുടെ ശരീരത്തിൽ എങ്ങനെ മാറ്റം വരുത്തുമെന്നും നോക്കാം.
-
മുളപ്പിച്ച ഉലുവ
പ്രമേഹത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നത് നിയന്ത്രിക്കാൻ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഉലുവ മുളപ്പിക്കുന്നതിനായി ഒരു രാത്രി മുഴുവൻ ഇത് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. പിറ്റേന്ന് രാവിലെ വെള്ളത്തിൽ നിന്ന് എടുത്ത് ഒരു കോട്ടൺ തുണിയിൽ കെട്ടി വയ്ക്കുക. ഒരു ദിവസത്തിന് ശേഷം ഉലുവ വിത്ത് മുളക്കും. ഇതിലേക്ക് കറുത്ത ഉപ്പ് അല്ലെങ്കിൽ സാധാരണ ഉപ്പ് എന്നിവ ചേർത്ത് കഴിക്കാം.
-
ഉലുവ വെള്ളം
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളം നല്ലതാണ്. ഉലുവ വെള്ളം തയ്യാറാക്കാൻ, രണ്ട് സ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. രാവിലെ വെള്ളം അരിച്ച് വെറുംവയറ്റിൽ കുടിച്ചാൽ ഗുണം ലഭിക്കും.
-
കറികളിൽ ഉലുവ ചേർക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം എന്ന പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാനും ഉലുവ കഴിക്കാം. വാസ്തവത്തിൽ, ഉലുവയിൽ ഹൈഡ്രോക്സിസിലുസിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം, പ്രമേഹത്തെ നിയന്ത്രിക്കുന്ന ഇൻസുലിൻ രക്തത്തിൽ വർധിപ്പിക്കാനും ഉലുവ ഫലപ്രദമാണ്. ഉലുവ നിങ്ങൾ കറികളിലോ മറ്റോ ചേർത്ത് കഴിയ്ക്കുന്നതും പ്രമേഹ രോഗികൾക്ക് നല്ലതാണ്. മീൻ കറിയിലും അച്ചാറിലും ഉലുവ ചേർത്ത് കഴിയ്ക്കുന്നത് വളരെ നല്ലതാണ്.