Updated on: 24 May, 2024 11:21 AM IST
Why is it said not to drink water after eating?

അധികമാളുകളും ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നവരാണ്. എന്നാൽ ഈ ശീലം ആരോഗ്യത്തിന് നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണം കഴിച്ചശേഷം വെള്ളം കുടിക്കുന്നതിന് ശരിയായ സമയമുണ്ട്.

ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നതിലൂടെ വയറിലെ അവശ്യ ആസിഡുകളും എൻസൈമുകളും നേർപ്പിക്കപ്പെടുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും. ചെറിയ സിപ്പുകൾ കുഴപ്പമില്ലെങ്കിലും, ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.

ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഉടൻ വെള്ളം കുടിക്കുന്നത് ദഹനത്തെ ത്വരിതപ്പെടുത്തും, എന്നാൽ പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. വയറിലെ ദഹന എൻസൈമുകളെ നേർപ്പിക്കുന്നതിനാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണത്തിനു ശേഷം ഉടൻ വെള്ളം കുടിക്കുന്നത് ഇൻസുലിൻ അളവ് വർധിപ്പിക്കുകയും കൊഴുപ്പ് സംഭരണം വർധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. നല്ല ദഹനത്തിനും ആരോഗ്യത്തിനും ഭക്ഷണം കഴിച്ചതിന് ശേഷം വെള്ളം കുടിക്കാൻ 30 മിനിറ്റ് കാത്തിരിക്കുക. അതല്ലെങ്കിൽ ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുക.

English Summary: Why is it said not to drink water after eating?
Published on: 24 May 2024, 11:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now