Updated on: 20 June, 2021 9:05 AM IST
Coconut oil

മലയാളികളാണ് കൂടുതലായും പാചകത്തിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. പാചകത്തിന് മാത്രമല്ല, ചര്‍മത്തിനും മുടി സംരക്ഷണത്തിനുമെല്ലാം വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. 

എന്നാല്‍ പില്‍ക്കാലത്ത് മറ്റ് ഓയിലുകള്‍ വിപണിയില്‍ വന്നു കഴിഞ്ഞപ്പോള്‍ വെളിച്ചെണ്ണയെ കുറിച്ച് അനാരോഗ്യകരമാണ് തുടങ്ങിയ രീതിയിലെ പ്രചരണങ്ങള്‍ വന്നു തുടങ്ങി. എന്നാല്‍ വാസ്തവത്തില്‍ മറ്റ് പല കുക്കിംഗ് ഓയിലുകളേക്കാളും ഇത് പാചകത്തിന് നല്ലതാണ് എന്നതാണ് വാസ്തവം. വെളിച്ചെണ്ണയിലെ പാചകം നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്നു 

വെളിച്ചെണ്ണയിൽ സ്വാഭാവിക പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ HLD  (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കും. രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട് - ഉയർന്ന സാന്ദ്രതയുള്ള ലിപ്പോ പ്രോട്ടീൻ (HDL), അഥവാ നല്ല കൊളസ്ട്രോൾ, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോ പ്രോട്ടീൻ (LDL) അഥവാ മോശം കൊളസ്ട്രോൾ. വെളിച്ചെണ്ണ HDL വർദ്ധിപ്പിക്കുന്നതിലൂടെ, മറ്റ് പല കൊഴുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു എന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു. വെളിച്ചെണ്ണ പതിവായി കഴിക്കുന്നത് രക്തത്തിൽ രക്തചംക്രമണം നടത്തുന്ന ലിപിഡ് അഥവാ കൊഴുപ്പുകളുടെ അളവ് മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

വെളിച്ചെണ്ണയിൽ സ്വാഭാവിക ആന്റിസെപ്റ്റിക്കുകളായ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വയറ്റിലെ ചില മോശം ബാക്ടീരിയകളെ നശിപ്പിക്കുവാനും, ശരീരം ക്ലോറൈഡ് ഉൽ‌പാദിപ്പിക്കുന്നത് മെച്ചപ്പെടുത്തുവാനും, ആമാശയത്തിലെ ആസിഡുകളെ സന്തുലിതമാക്കുവാനും സഹായിക്കുന്നു. മാത്രമല്ല, ഇത് ആസിഡ് വഴി അന്നനാളത്തിന് സംഭവിക്കുന്ന ചില നാശങ്ങളെയും ഒഴിവാക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു 

ശരീരഭാരം വർദ്ധിക്കുവാനുള്ള ഒരു പ്രധാന കാരണം ആളുകൾ ഊർജ്ജത്തിനായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ഉപഭോഗം ചെയ്യുന്നതാണ്. വെളിച്ചെണ്ണയിലെ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (എംസിടി) ലോങ് ചെയിൻ ഫാറ്റി ആസിഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടെ ശരീരം എരിച്ചു കളയുന്ന കലോറിയുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയും. ഇതിലെ കെറ്റോണുകൾ വിശപ്പ് കുറയ്ക്കുന്നതിനാൽ നിങ്ങളുടെ ശരീരം കൊഴുപ്പുകളെ ഉപാപചയം ചെയ്യുന്ന രീതിക്ക് ഇതായിരിക്കാം കാരണം. കീറ്റോ ഡയറ്റിലെ പ്രധാന ചേരുവകളിലൊന്നാണ് വെളിച്ചെണ്ണ.

വെളിച്ചെണ്ണയിൽ പാകം ചെയ്യുമ്പോൾ

വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ ഏത് തരം വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. വിർജിൻ കോക്കനട്ട് ഓയിൽ അഥവാ ഉരുക്ക് വെളിച്ചെണ്ണയുടെ ചൂടാകാനുള്ള താപനില 350 ° F ആണ്. ഇത് ബേക്കിംഗിനും വഴറ്റുന്നതിനും ഉത്തമമാണ്. 

റിഫൈൻഡ് കോക്കനട്ട് ഓയിൽ അഥവാ ശുദ്ധീകരിച്ച വെളിച്ചെണ്ണയുടെ ചൂടാകാനുള്ള താപനില 400 ° F ആണ്, ഇത് ഉയർന്ന താപനിലയിൽ പാചകം ചെയ്യുവാനും വിഭവങ്ങൾ വറുക്കാനുമൊക്കെ ഉള്ള മികച്ച തിരഞ്ഞെടുപ്പാണ്. 

English Summary: Why is it said that cooking in coconut oil is good for health?
Published on: 20 June 2021, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now