നല്ല പ്രഭാതഭക്ഷണം ആ ദിവസം മുഴുവൻ ആരോഗ്യവാനും ഉന്മേഷമുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുന്നു. അതിനാൽ പ്രഭാതഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ ആവശ്യമാണ്. പഴങ്ങൾ പ്രഭാതഭക്ഷണമായി കഴിക്കാൻ നല്ലതാണ്. അതിലൊന്നാണ് പപ്പായ. പപ്പായ ശരീരത്തിലേക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നു. പപ്പായയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും നിരവധി അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പപ്പായ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് നോക്കാം.
നാരുകളും പ്രോട്ടീനുകളും നിറഞ്ഞ പപ്പായ അമിത വിശപ്പ് തടയാനും സഹായിക്കുന്നു. ഇതിലെ നാരുകൾ വയറുവേദനയും മറ്റ് ദഹനപ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. മാത്രമല്ല പപ്പായ ശരീരഭാരം നിയന്ത്രിക്കാനും അനാവശ്യമായ അധിക കിലോ കുറയ്ക്കാനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ:പഴുത്ത പപ്പായ കഴിക്കുന്നത് കാൻസർ വരുന്നത് തടയും !!
പപ്പായയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ സീസണൽ രോഗങ്ങളെ തടയാനും രോഗപ്രതിരോധ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും വീക്കം തടയാനും സഹായിക്കുന്നു.
പപ്പായയിൽ നാരുകൾ കൂടുതലും പഞ്ചസാരയുടെ അംശം കുറവുമാണ്. നാരുകൾ ശരീരത്തിലെ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള ഉയർച്ച തടയുകയും ദിവസം മുഴുവൻ സ്ഥിരത നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ പ്രമേഹിരോഗികൾക്ക് കഴിക്കാവുന്ന ഒരു പഴമാണ് പപ്പായ. എന്നിരുന്നാലും, ഒരു ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം പ്രമേഹരോഗികൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുക.
ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. കൂടാതെ, ആന്റിഓക്‌സിഡന്റുകൾ വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുത്താനും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.