വേനൽക്കാലമെന്നാൽ മാമ്പഴക്കാലമെന്നുകൂടിയാണ്. മാമ്പഴം, അത് എങ്ങനെ കഴിച്ചാലും അതിന്റെ രുചി എല്ലായ്പ്പോഴും മനസിനെ സന്തോഷിപ്പിക്കുന്നു. എന്നാൽ മാമ്പഴം ഒരിക്കലും വെള്ളത്തിൽ കുതിർക്കാതെ കഴിക്കരുതെന്ന് നിങ്ങൾക്കറിയാമോ? മാമ്പഴം വെള്ളത്തിൽ കുതിർക്കുന്ന പരമ്പരാഗത രീതിയെക്കുറിച്ചും, അത് അനിവാര്യമായതിനെക്കുറിച്ചും ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തുന്നത് ഇവിടെ പങ്കു വെക്കുന്നു. ഈ പരമ്പരാഗത രീതിയ്ക്ക് പിന്നിലെ ശാസ്ത്രീയ വശം അറിയാം..
കാലങ്ങളായി നമ്മുടെ മുതിർന്നവർ മാമ്പഴം കഴിക്കുന്നതിന് മുമ്പ് തന്നെ കഴുകി കുതിർക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, ഇത് മാമ്പഴത്തിന്റെ തൊലിയിൽ അടങ്ങിയ രാസവസ്തുക്കളും അഴുക്കും പൊടിയും നീക്കം ചെയ്യാൻ മാത്രമല്ല, പഴത്തിന്റെ രുചിയിലും ഗുണത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മാമ്പഴം കഴിക്കുന്നതിന് കുറച്ച് മണിക്കൂറുകൾ മുൻപ്, അവ വെള്ളത്തിൽ കുതിർക്കുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കുന്ന ചില സ്രവങ്ങളും സ്രവ എണ്ണയും നീക്കം ചെയ്യാനായി സഹായിക്കുന്നു പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമോ അലർജിയോ ഉള്ള ആളുകൾക്ക്. പോളിഫെനോൾസ്, ടാന്നിൻസ്, ടെർപെൻസ് എന്നീ പദാർത്ഥങ്ങളുടെ മിശ്രിതം മാമ്പഴ സ്രവത്തിൽ അടങ്ങിയിരിക്കുന്നു, ഇത് ചില സന്ദർഭങ്ങളിൽ, ചർമത്തിൽ ചൊറിച്ചിലും ചുവപ്പും കുമിളകളും ഉണ്ടാക്കുന്നു. മാമ്പഴം കുതിർക്കുന്നതിലൂടെ, ജലത്തിന് ഈ രാസവസതുക്കളുടെ പ്രകോപനങ്ങൾ നേർപ്പിക്കാനും അലിയിക്കാനും സാധിക്കും. ഇത് പഴങ്ങൾ കൈകാര്യം ചെയ്യുന്നതിനും കഴിക്കുന്നതിനും സുരക്ഷിതമാക്കുന്നു.
1. ചൂട് കുറയ്ക്കുന്നു
മാമ്പഴം ശരീരത്തിന്റെ ഊഷ്മാവ് വർദ്ധിപ്പിക്കുന്നു, വേനൽക്കാലത്ത് ശരീരത്തിൽ ചൂട് ഉണ്ടാകുന്നത് ദഹനവ്യവസ്ഥയെയും കുടലിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. തെർമോജെനിസിസ് പ്രക്രിയയാണ് ഇതിന്റെ കാരണം. അതിനാൽ, മാമ്പഴം വെള്ളത്തിൽ കുതിർക്കുന്നത് പഴത്തിന്റെ തെർമോജനിക് ഗുണം കുറയ്ക്കാൻ സഹായിക്കുന്നു.
2. രാസവസ്തുക്കൾ നീക്കം ചെയ്യുന്നു
കീടനാശിനികളും രാസവസ്തുക്കളും പലപ്പോഴും മാമ്പഴത്തെ കീടങ്ങളിൽ നിന്നു സുരക്ഷിതമായി നിലനിർത്താൻ വേണ്ടി ഉപയോഗിക്കുന്നത്. എന്നാൽ ഈ രാസവസ്തുക്കൾ മൊത്തത്തിലുള്ള ആരോഗ്യത്തിനും, ക്ഷേമത്തിലും ദീർഘകാല സ്വാധീനം ചെലുത്തുന്നു. കാരണം, കീടനാശിനികൾ അടങ്ങിയ ഫലങ്ങൾ കഴിക്കുന്നത് ചർമ്മത്തിൽ ചൊറിച്ചിൽ, ഓക്കാനം, ശ്വാസകോശത്തിൽ അല്ലർജി, അലർജി, ക്യാൻസർ, തലവേദന തുടങ്ങിയവയ്ക്ക് കാരണമാകുന്നു.
3. മാമ്പഴത്തിൽ അടങ്ങിയ സ്റ്റിക്കി ഡിസ്ചാർജ് അകറ്റാൻ സഹായിക്കുന്നു
മാമ്പഴം വെള്ളത്തിൽ കുതിർക്കുന്നതും, കഴുകുന്നതും മാമ്പഴത്തിന്റെ മുകളിൽ അടിഞ്ഞ പശയെ ഇല്ലാതാക്കുന്നു. മാമ്പഴങ്ങൾ വെള്ളത്തിൽ മുക്കി വയ്ക്കുന്നത് അതിന്റെ തണ്ടിലെ ഫൈറ്റിക് ആസിഡ് അടങ്ങിയ സ്രവം നീക്കം ചെയ്യാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Broccoli: ദഹനവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ ബ്രോക്കോളി!!