വേനൽക്കാലത്തിന്റെ വരവും വർദ്ധിച്ചുവരുന്ന താപനിലയും അനുസരിച്ച്, ആളുകൾ റഫ്രിജറേറ്ററിൽ വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ സൂക്ഷിക്കാൻ തുടങ്ങുന്നു, ചൂടു കാലമായതുകൊണ്ട് ഭക്ഷണ സാധനങ്ങൾ ചീഞ്ഞഴുകിപ്പോകും എന്നു വിചാരിച്ചാണല്ലോ നമ്മൾ അവ ഫ്രിഡ്ജിൽ കേറ്റുന്നത്. എന്നിരുന്നാലും, എല്ലാ ഭക്ഷണ ഇനങ്ങളും റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല.
ഇത് ചിലപ്പോൾ ഭക്ഷണത്തിന്റെ രുചിയേയും ആരോഗ്യത്തേയും പലവിധത്തിലും ബാധിക്കും. മാങ്ങ, തണ്ണിമത്തൻ തുടങ്ങിയ ഫലങ്ങൾ ഒരിക്കലും റഫ്രിജറേറ്ററിൽ സൂക്ഷിക്കരുത്. നിങ്ങളിൽ പലർക്കും ഇത് ആശ്ചര്യകരമായി തോന്നാം. പക്ഷെ ഇത് വാസ്തവമാണ്.
എന്തുകൊണ്ടാണ് മാങ്ങയും തണ്ണിമത്തനും റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്?
തണ്ണിമത്തൻ, മസ്‌ക്മെലൻ, മാമ്പഴം എന്നിവയെല്ലാം വേനൽക്കാല സീസണിലാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ആളുകൾ സാധാരണയായി അവ കഴുകി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇത് അവയുടെ രുചിയെ എത്രത്തോളം സ്വാധീനിക്കുമെന്നറിയാമോ? പ്രത്യേകിച്ച് തണ്ണിമത്തൻ അരിഞ്ഞല്ലാതെ ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്.
തണ്ണിമത്തൻ മുറിക്കാതെ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ ഉള്ളിലെ തണുപ്പുകൊണ്ട് ഫലത്തിന് കേടുപാടുകൾ വരാനുള്ള സാധ്യതയുണ്ട്. ഇത് പഴത്തിന്റെ രുചിയും നിറവും മാറ്റും. കൂടാതെ, പഴം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ, പഴത്തിനുള്ളിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യതയുണ്ട്. തണുപ്പിച്ചു കഴിക്കാൻ ആഗ്രഹിക്കുന്നവർ തണ്ണിമത്തൻ മുറിച്ചു കഷ്ണങ്ങളാക്കിയ ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
മുറിച്ച പഴങ്ങൾ ഒരിക്കലും തുറന്നുവെക്കരുത്
തണ്ണിമത്തൻ പോലെ തന്നെ മാമ്പഴവും മസ്‌ക്മെലോനും അരിഞ്ഞല്ലാതെ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. വാങ്ങിയ വഴിയേ അവയെ തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക. മുറിച്ച ശേഷം പഴങ്ങൾ അടച്ചുമാത്രം ഫ്രിഡ്‌ജിൽ വെക്കുക.
പഴങ്ങളും പച്ചക്കറികളും വേർതിരിച്ച് സൂക്ഷിക്കണം
പഴങ്ങളും പച്ചക്കറികളും ഒരേ ഷെൽഫിൽ വെക്കുന്നത് ഉചിതമല്ല. അവ വെവ്വേറെ വേണം സൂക്ഷിക്കാൻ. പഴങ്ങളും പച്ചക്കറികളും പലതരം വാതകങ്ങൾ പുറപ്പെടുവിക്കുന്നതു കൊണ്ട് അവ ഒരുമിച്ച് വെക്കുന്നത് രുചി ഗുണനിലവാരത്തെ ബാധിക്കും.
തുറസ്സായ സ്ഥലത്ത് സൂക്ഷിക്കുന്ന പഴങ്ങളിൽ കൂടുതൽ ആന്റിഓക്‌സിഡന്റുകളുണ്ട്
USDA അനുസരിച്ച് തണ്ണിമത്തൻ, കാന്റലൂപ്പ്, മാങ്ങ തുടങ്ങിയ പഴങ്ങൾ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഇതിലൂടെ ഈ പഴങ്ങളിലെ ആന്റിഓക്‌സിഡന്റുകളെ നമുക്ക് സംരക്ഷിക്കാൻ കഴിയും, അവ പല വിധത്തിലും നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നവയാണ്.
കുറഞ്ഞ താപനിലയിൽ, കേടാകാനുള്ള സാധ്യതയുണ്ട്
വേനൽക്കാലത്ത് തണ്ണിമത്തനും മാങ്ങയും ഏറ്റവും പ്രചാരമുള്ള രണ്ട് പഴങ്ങളാണ്. രണ്ട് പഴങ്ങളിലും ഉയർന്ന ജലാംശം ഉള്ളതിനാൽ അവ വേനൽ ചൂടിൽ നിന്ന് നമ്മളെ സംരക്ഷിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു.
മാമ്പഴം, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ വേനൽക്കാലത്ത് ഫ്രിഡ്ജിൽ നിന്ന് അകറ്റി നിർത്തണം, കാരണം അവ കുറഞ്ഞ താപനിലയിൽ അഴുകാൻ സാധ്യതയുണ്ട്.