Updated on: 17 November, 2020 7:46 PM IST
Wild Mango

അമ്പഴങ്ങ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് കടന്നുവരുന്നത് അമ്പഴങ്ങ കൊണ്ടുള്ള അച്ചാറാണ്. അത്രമേൽ മലയാളികൾക്ക് പ്രിയപ്പെട്ട ഫലവർഗമാണ് അമ്പഴങ്ങ. അമ്പഴങ്ങ കൊണ്ടുള്ള അച്ചാറും ചമ്മന്തിയും നാവിൽ കൊതിയൂറുന്ന ഭക്ഷണ വിഭവമായി മാത്രം ഒതുക്കി നിർത്തേണ്ടത് അല്ല. പോഷകാംശം ഏറെ നിറഞ്ഞതാണ് ഈ ഫലവർഗം. വരൾച്ചയെ അതിജീവിക്കുന്ന മരമാണ് അമ്പഴം. ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും ഈ മരത്തെ കാണാം. പച്ചനിറമുള്ള ഇതിന്റെ ഫലം പാകമാകുമ്പോൾ മഞ്ഞ നിറമാകുന്നു. ഇതിൻറെ ഫലത്തിൽ ഒരു കുരുവേ ഉണ്ടാവുകയുള്ളൂ. കാട്ടു മാങ്ങ എന്നും മാമ്പുള്ളി എന്നും ഇത് നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു. കാൽസ്യം, ഇരുമ്പ്, ഫ്ലളവോനിനോഡുകൾ, വിറ്റാമിൻ സി, ഡി കരോട്ടീൻ, ഫിനോൾ തുടങ്ങിയവയെല്ലാം അടങ്ങിയ അമ്പഴങ്ങ ഔഷധമൂല്യത്തിൻറെ കാര്യത്തിൽ മറ്റു ഫലവർഗ്ഗങ്ങളെക്കാൾ ഏറെ മുൻപന്തിയിലാണ്. ജീവകം സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷി നമുക്ക് കൂട്ടാം.

When you hear the word 'ampazhanga', the pickle with ambazhanga comes to the minds of the Malayalees. After all, ampazhanga is a favorite fruit of Malayalees. Pickles and whipped cream are not to be taken lightly. This fruit is very rich in nutrients. Ambazham is a drought tolerant tree. This tree can be found in wet deciduous forests and plains.

ഇതിൽ അടങ്ങിയിരിക്കുന്ന ഭക്ഷണ നാരുകൾ ദഹന സുഗമമാക്കാൻ നല്ലതാണ്. കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യ മികച്ചതാക്കാം. അമ്പഴ ത്തിന്റെ പഴച്ചാറും തേനും ചേർത്ത് കഴിച്ചാൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. അമ്പഴം ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ടു കുളിക്കുന്നത് ചിക്കൻപോക്സ് മൂലമുണ്ടാകുന്ന ചൊറിച്ചിലുകൾ ഇല്ലാതാക്കുവാൻ നല്ലതാണ്. ഉണക്കിപ്പൊടിച്ച് അമ്പഴ കായ്കൾ കഴിക്കുന്നത് മുടി വളർച്ചയെ ത്വരിതപ്പെടുത്താൻ നല്ലതാണ്. ജീവകം എ ആയാൽ സമ്പുഷ്ടമായ അമ്പഴങ്ങ നേത്ര ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിൻറെ തൊലി കഷായം വെച്ച് കഴിക്കുന്നത് വയറുകടി, അതിസാരം തുടങ്ങിയവ ശമിപ്പിക്കുവാൻ ഉപയോഗിക്കുന്നു. ഇതിൻറെ കായ്കൾ ഉണക്കിപ്പൊടിച്ചതും മൈലാഞ്ചിയും ചേർത്ത് ഉപയോഗിക്കുന്നത് മുടിക്ക് കറുപ്പ് നിറം നൽകുവാൻ കാരണമാകുന്നു. ഇതിൻറെ പഴച്ചാറ് മുറിവിൽ ഒഴിച്ചാൽ രക്തസ്രാവം കുറയുവാനും മുറിവ് പെട്ടെന്ന് ഉണങ്ങുവാനും നല്ലതാണ്. അമ്പഴത്തിന്റെ ഇലയിട്ട് തിളപ്പിച്ച് വെള്ളംകൊണ്ട് കുളിച്ചാൽ ശരീരവേദന ഇല്ലാതാകും. ഇതിൻറെ ഇലകൊണ്ടുള്ള കഷായം ഉപയോഗിക്കുന്നതുവഴി വാത രോഗങ്ങൾ ശമിക്കും. അമ്പഴത്തിന്റെ ഇലകളുടെയും കായ്ളുടെയും നീരിന് സൂക്ഷ്മാണുകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിൻറെ പഴച്ചാർ ചേർത്തിട്ടുള്ള വെള്ളം കവിൾ കൊണ്ടാൽ വായ്പുണ്ണ് അകലും. അമ്പഴ ത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവുണ്ട് മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദവും തടയുകയും ചെയ്യുന്നു. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഒരു തരത്തിലുള്ള ക്ഷീണവും തളർച്ചയും ഇത് കഴിക്കുന്ന ആൾക്ക് ഉണ്ടാവുകയില്ല. നവോന്മേഷം പകർന്നു നൽകുന്ന അമ്പഴങ്ങയുടെ ഒരു തൈ എങ്കിലും വീട്ടിൽ വച്ചു പിടിപ്പിക്കാൻ ശ്രമിക്കുക.

പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..

വീടിൻറെ വടക്ക് ഭാഗത്ത് അശോകമരം നട്ടുപിടിപ്പിച്ചാൽ?

മാധുര്യമേറുന്ന മൾബറി പഴങ്ങൾ ആരോഗ്യ ഗുണങ്ങളുടെ കലവറ..

English Summary: wild mango
Published on: 17 November 2020, 07:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now