വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ മാമ്പഴം ഒരുപാടു ആരോഗ്യമുള്ള ഒരു ഫലമാണ്. ഇത് കഴിക്കുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭ്യമാക്കാം, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. സ്ത്രീകള്‍ മാങ്ങ കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
- സ്താനാര്‍ബുദത്തിന്: ഒരുപാട് സ്ത്രീകളില്‍ ഇന്ന് ഈ കാന്‍സർ കണ്ടുവരുന്നുണ്ട്. ഓരോ വര്‍ഷവും നിരവധി സ്ത്രീകളാണ് ഈ അസുഖം മൂലം കഷ്ടപ്പെടുന്നതും മരണത്തിന് കീഴടങ്ങുന്നതും. മാങ്ങയില്‍ അടങ്ങിയിരിക്കുന്ന പോളിഫോനോല്‍സ് ആന്റി- ഇന്‍ഫ്‌ലമേറ്ററി ആണ്. ഇത് ബ്രസ്റ്റ് കാന്‍സര്‍ വരാതിരിക്കുവാന്‍ സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്തനാർബുദ സാധ്യത കുറയ്ക്കാൻ തക്കാളി സഹായിക്കുമെന്ന് പഠനം
- ചര്‍മ്മ സംരക്ഷണത്തിന്: മാങ്ങയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സും വൈറ്റമിന്‍സി, കരോറ്റെനോയ്ഡ്, ക്വര്‍സറ്റിന്‍, കരോറ്റെനോയ്ഡ് എന്നിവയെല്ലാം തന്നെ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, മാങ്ങയില്‍ വൈറ്റമിന്‍ ഇയുടെ ആക്ടീവ് ഫോം ആയ ആല്‍ഫ- ടോകോഫെറോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിനെ സംരക്ഷിക്കുന്നു. സൂര്യതാപത്തില്‍ നിന്നും അതുപോലെതന്നെ ചർമ്മത്തിന് പ്രായമാകുന്നത് തടയുവാനും കോളാജീന് ഉല്‍പാദനം കൂട്ടുവാനുമെല്ലാം തന്നെ ഇത് വളരെയധികം സഹായകമാണ്.
- ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക്: മാങ്ങയില്‍ ഫെനോലിക് ആസിഡ് കൂടാതെ ധാരാളം കരാറ്റിനോയ്ഡ് അടങ്ങിയിട്ടുണ്ട്. അതായത്, ബീറ്റ കരാറ്റീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ആന്റിഓക്‌സിഡേറ്റീവ് അതുപോലെ ഫോട്ടോപ്രോട്ടക്റ്റീവ് ഇഫക്ട് നല്‍കുവാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ മുഖത്ത് ചുളിവുകള്‍ വരാതിരിക്കുവാനും മുഖത്തെ പാടുകള്‍ ചൊറിച്ചില്‍ ചുവന്ന് തടിക്കുന്നത് എന്നിവയെല്ലാം തന്നെ കുറയ്ക്കുവാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആര്‍ത്തവ വിരാമം സംഭവിച്ചിരിക്കുന്ന സ്ത്രീകള്‍ മാങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആർത്തവ വേദന ഓർത്ത് വിഷമിക്കേണ്ട; ഇഞ്ചി നീര് മതി
- ഗര്‍ഭിണിയായിരിക്കുമ്പോള്‍: പലര്‍ക്കും ഗര്‍ഭിണിയായതിനുശേഷം ചിലപ്പോള്‍ മലബന്ധം അനുഭവപ്പെട്ടെന്നിരിക്കാം. ഇത്തരത്തിലുള്ള മലബന്ധം കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് മാങ്ങ കഴിക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള ഏത് മാങ്ങ വേണമെങ്കിലും കഴിക്കാലുന്നതാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ദഹനം കൃത്യമായി നടക്കുന്നതിനും അതുപോലെതന്നെ മലബന്ധം ഇല്ലാതിരിക്കുവാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുമാത്രമല്ല, ഇതില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഇഫക്ട്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ മലബന്ധം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുവാനും സഹായിക്കുന്നുണ്ട്.
- അനീമിയയ്ക്ക്: ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ശരീരത്തില്‍ രക്തം കൂടുന്നതിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രവുമല്ല, ഇതില്‍ വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും അയേണ്‍ വലിച്ചെടുക്കുവാനും സഹായിക്കുന്നുണ്ട്. നമ്മളുടെ ശരീരത്തില്‍ ആവശ്യത്തിന് റെഡ് ബ്ലഡ് സെല്‍സ് ഉണ്ടായാല്‍ മാത്രമാണ് അനീമിയ ഇല്ലാതിരിക്കുവാന്‍ സഹായിക്കുകയുള്ളൂ. ഇത്തരത്തില്‍ ശരീരത്തില്‍ റെഡ്ബ്ലഡ് സെല്‍സ് കൂട്ടുവാന്‍ മാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.