Updated on: 26 April, 2021 7:05 PM IST
കാഞ്ഞിരം

ലെഗാനിയേസിയേ സസ്യകുടുംബത്തിൽ ഉൾപ്പെട്ടതാണ് കാഞ്ഞിരം. എല്ലാ ചികിത്സ സമ്പ്രദായത്തിലും കാഞ്ഞിരം ഉപയോഗിക്കുന്നു.1200 മീറ്റർ വരെ ഉയരത്തിലുള്ള ഇലപൊഴിയും കാടുകളിൽ കാഞ്ഞിരം കാണപ്പെടും. സാമാന്യം മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാഞ്ഞിരം വളരുന്നത്. ആയുർവേദത്തിൽ ആമവാതഹര ഔഷധമായി ആണ് കാഞ്ഞിരം കണക്കാക്കുന്നത്. 

വിത്തു മുളപ്പിച്ചാണ് പ്രധാനമായും തൈകൾ ഉണ്ടാക്കുന്നത്. പാകമായ കായകൾ പറിച്ചെടുത്തു പൊട്ടിച്ച് വിത്ത് ശേഖരിക്കും. ഇവ നന്നായി വെള്ളത്തിൽ കഴുകി കായകളിലെ അവശിഷ്ടങ്ങളും മറ്റും നീക്കിക്കളയണം. വിത്ത് മുളക്കാൻ 45 ദിവസം വരെ സമയമെടുക്കും. നഴ്സറി ബെഡുകളിൽ പാകുന്നതിനു മുൻപായി വിത്തുകൾ ആറു മണിക്കൂർ വെള്ളത്തിൽ മുക്കിയെടുത്തു അങ്കണം എളുപ്പമാകും.

രണ്ടു മാസം പ്രായമായ തൈകൾ പ്ലാസ്റ്റിക് ബാഗുകൾ നടാം.വളരെ സാവധാനം വളരുന്ന വൃക്ഷം ആയതിനാൽ ഒരു വർഷംവരെ പ്രായമായ തൈകൾ കൃഷിസ്ഥലത്ത് നടാം. 60 സെൻറീമീറ്റർ സമചതുര കുഴികൾ ആറുമീറ്റർ അകലത്തിൽ എടുത്തു മേൽമണ്ണ്,ചാണകം, മണൽ ഇവയിട്ട് കൂടി തൈകൾ വയ്ക്കാം. ഏതാണ്ട് 15 കിലോ ചാണകം വരെ ഒഴിച്ച് ചെടിക്ക് നൽകാം. നിരവധി ഔഷധ പ്രയോഗങ്ങളും ഉണ്ട് കാഞ്ഞിരത്തിന്.

ശരീരത്തിൽ ഉള്ള നീർക്കെട്ടിനും, ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ചെറിയ അളവിൽ കാഞ്ഞിരം ഉപയോഗിക്കുന്നത് നല്ലതാണ്. സന്ധിവേദന, കാലു മടക്കാനും നിവർത്താനും ഉള്ള പ്രയാസം ആമവാതം തുടങ്ങിയവയ്ക്ക് ശുദ്ധി ചെയ്ത കാഞ്ഞിരക്കുരു വളരെ ചെറിയ അളവിൽ ഉപയോഗിക്കാം. ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവർത്തനത്തിനും കഫ വാതരോഗങ്ങൾക്കും കാഞ്ഞിരം ചെറിയ അളവിൽ ഉപയോഗിക്കാവുന്നതാണ്.

Wormwood belongs to the family Leganiaceae. Wormwood is used in all treatment methods. Wormwood is found in deciduous forests up to 1200 m. Wormwood grows in tropical areas with moderate rainfall. Wormwood is considered as a tortoiseshell medicine in Ayurveda. Seedlings are mainly produced by seed germination. The ripe berries are plucked, broken and the seeds are collected. These should be thoroughly washed in water to remove any debris from the berries. Seeds take up to 45 days to germinate. The seeds can be soaked in water for six hours before sowing in the nursery beds to make the yard easier. Two month old seedlings can be planted in plastic bags. As it is a very slow growing tree, one year old seedlings can be planted in the field. Seedlings can be placed in 60 cm square pits spaced 6 m apart with topsoil, manure and sand. Up to 15 kg of manure can be added to the plant. Wormwood has many medicinal properties. It is good to use a small amount of wormwood for hydration, memory and intelligence in the body.

മണൽമണ്ണ് ആണ് കാഞ്ഞിരത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ നല്ലത്. മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് പുഷ്പിക്കുന്നത് ഡിസംബർ വരെ കായ്കൾ ഉണ്ടാകും. കായകൾ ഭാഗമാകാൻ 9 മാസം എടുക്കും. 12 വർഷം പ്രായമായ മരങ്ങൾ കായ്ച്ചു തുടങ്ങും. കായ്കൾ ശേഖരിച്ച് വിത്ത് എടുക്കാം. 15- 20 വർഷം പ്രായമായ മരങ്ങളിൽനിന്ന് ആവശ്യാനുസരണം തൊലിയും വേരും ശേഖരിക്കാം.

English Summary: Wormwood belongs to the family Leganiaceae. Wormwood is used in all treatment methods tropical areas with moderate rainfall
Published on: 26 April 2021, 07:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now