തൈര് കഴിക്കാത്തവരും ഇഷ്ടപെടാത്തവരും കുറവായിരിക്കും. നമ്മളെല്ലാം ദിവസേന കഴിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് തെെര്. ധാരാളം പോഷകങ്ങൾ അടങ്ങിയ തൈര് പല ആരോഗ്യ ഗുണങ്ങൾ കൊണ്ടും സമ്പന്നമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും.
സംരംഭകർക്ക് ഇരട്ടി വരുമാനം നൽകും തൈര് കച്ചവടം
ഒരു കപ്പ് തൈരിൽ 49 ശതമാനം കാൽസ്യവും 38 ശതമാനം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ദിവസവും ഒരു ബൗൾ തൈര് കഴിക്കുന്നത് യോനിയിലെ യീസ്റ്റ് ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. കാരണം അതിൽ ലാക്ടോബാസിലസ് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് യോനിയിലെ അണുബാധയെ തടയുന്നു.
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക്സ് തൈരിൽ അടങ്ങിയിരിക്കുന്നു. വയറ്റിലെ ദഹന സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സാണ് ബിഫിഡോബാക്ടീരിയയും ലാക്ടോബാസിലസും.
വയറ്റിലെ കൊഴുപ്പ് അപകടം; പരിഹാരം ശുദ്ധമായ തൈര്
സ്റ്റിറോയിഡ് ഹോർമോണുകളുടെയോ കോർട്ടിസോളിന്റെയോ വളർച്ചയെ തടയുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ തൈര് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഇത് അമിതവണ്ണ സാധ്യതയെ കൂടുതൽ നിയന്ത്രിക്കുന്നു. എല്ലുകൾ ദുർബലമാകുന്ന ഒരു അവസ്ഥയാണ് 'അസ്ഥിക്ഷയം' അഥവാ 'ഓസ്റ്റിയോപൊറോസിസ്'. അസ്ഥികളുടെ സാന്ദ്രത കുറവായതിനാൽ ഈ അവസ്ഥയിലുള്ള വ്യക്തികൾക്ക് എല്ലുകൾ ഒടിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്.
പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇവയെല്ലാം തൈരിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും തെെര് കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും. തൈര് കഴിക്കുന്നത് വൈറൽ അണുബാധ മുതൽ കുടൽ സംബന്ധമായ തകരാറുകൾ വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്നു.