ഈ കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വേണ്ടത്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഏറ്റവും നല്ലതാണ് കരിഞ്ജീരകം. ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും. കരിഞ്ചീരകം എങ്ങനെയാണ് കുടിക്കേണ്ടത്? അത് വെറുതെ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിച്ചാൽ മതിയോ? പ്രമേഹ രോഗികൾക്ക് കഴിക്കാമോ? കുട്ടികൾക്കും ഗർഭിണികൾക്കും കരിഞ്ജീരകം കഴിക്കാമോ എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നിരവധി ആൾക്കാർ അന്വേഷിക്കുന്ന കരിഞ്ചീരകം എങ്ങനെ കഴിക്കാമെന്നു നോക്കാം.
.കരിഞ്ചീരകം വറുത്തു പൊടിച്ചു ചെറുതായി ഒന്ന് ചതച്ചെടുക്കണം. കരിഞ്ചീരകത്തിനു അപാരമായ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. നിരവധി രോഗങ്ങൾക്കുള്ള മരുന്നും കൂടിയാണ് കരിഞ്ചീരകം. ആന്റി ഫംഗൽ ആണ്. അതുപോലെ ഇൻഫ്ളമേറ്ററി ആണ്. പല രോഗങ്ങൾക്കും പെട്ടന്ന് ശമനം കിട്ടുന്ന വളരെ ഫലപ്രദമായിട്ടുള്ള ഒരു മരുന്നായിട്ടു തന്നെ ഇതിനെ കണക്കാക്കാം. വളരെയധികം പ്രതിരോധ ശേഷിയുള്ള ഒന്നാണ് ഇത്. . ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.
കുറച്ചു കൂടുതൽ എടുത്തു വറുത്തു പൊടിച്ചു വച്ചിരുന്നാൽ മതി. ആവശ്യമുള്ളപ്പോൾ എടുത്തു ഉപയോഗിക്കാം. 200 -250 ഗ്രാം കരിഞ്ചീരകം നന്നായിട്ടു കഴുകി എടുത്തു അരിപ്പയിൽ അരിച്ചെടുക്കുക. മണ്ണും പൊടിയും ഉണ്ടെങ്കിൽ പോകാൻ വേണ്ടിയാണ് അരിച്ചെടുക്കുന്നതു. പിന്നീട് നല്ല വെയിലിൽ രണ്ടോ മൂന്നോ മണിക്കൂർ ഉണക്കിയെടുക്കുക. അതിനു ശേഷം ഇത് ഒന്ന് പൊടിച്ചെടുക്കണം. നല്ല ഭസ്മം പോലെ ആക്കിയെടുക്കണ്ട. ചെറുതായൊന്നു പൊടിച്ചെടുത്താൽ മതി. ഒരു ചെറിയ പാത്രത്തിൽ കുറച്ചെടുത്തിട്ടു ഒരല്പം തേനും അതിലേക്കു മിക്സ് ചെയ്യുക. കരിഞ്ചീരകം എടുത്തതിനു ശേഷം കൂടുതൽ അളവിൽ തേൻ ഒഴിക്കരുത്. കരിഞ്ചീരകം കുതിരാൻ വേണ്ടി മാത്രമുള്ള തേൻ മതി. നന്നായി മിക്സ് ചെയ്തതിനു ശേഷം അടപ്പുള്ള പാത്രത്തിൽ വച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. പ്രമേഹ രോഗികൾ കരിംജീരകം കഴിക്കുന്നത് അത്ര നല്ലതല്ല. ശരീരത്തിലെ ഷുഗർ താണു പോകാൻ സാധ്യതയുള്ളയതിനാൽ ആണ് കഴിക്കാൻ പാടില്ല എന്ന് പറയുന്നത്. പ്രമേഹ രോഗികൾ തേൻ ചേർത്തു കഴിക്കുന്നതിനു പകരം ഒരു ഗ്ളാസ് നല്ല ചൂട് വെള്ളത്തിൽ മിക്സ് ചെയ്തു കുടിക്കുക. ഗർഭിണികളും തേൻ ചേർത്ത് കുടിക്കുന്നത് നല്ലതല്ല. അതുപോലെ കുട്ടികളും കരിഞ്ചീരകം കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാവൂ. നല്ല മെഡിസിനൽ ഗുണങ്ങൾ ഉള്ളത് കൊണ്ട് അത് കുറഞ്ഞ അളവിൽ കഴിക്കുക. ഒരു ദിവസം ഒരു നേരം മാത്രമേ കഴിക്കാൻ പാടുള്ളൂ.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുളള് നല്ലൊരു മരുന്നു കൂടിയാണ് ഇത്. 5 മില്ലി കരിഞ്ചീരക തൈലം തേനില്‍ കലര്‍ത്തി കുടിയ്ക്കാം. ഇല്ലെങ്കില്‍ ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ആണിരോഗം കാരണവും ചികിത്സയും
#Black Seed#Health#Covid#Agriculture#Krishi