Updated on: 11 February, 2022 6:03 PM IST
You can find out if you have the liver disease by looking at the palm of your hand

കരള്‍ രോഗങ്ങളിൽ പ്രധാനമായി കണ്ടുവരുന്നത് ലിവർ സിറോസിസ് അല്ലെങ്കിൽ കരൾ വീക്കം ആണ്.  ഇത് വരാനുള്ള പ്രധാന കാരണം മദ്യപാനമാണ്.  കൂടാതെ ഹെപ്പറ്റൈറ്റിസ് ഇന്‍ഫെക്ഷനുകള്‍, അമിത വണ്ണം, ഫാറ്റി ലിവര്‍ രോഗം, പാരമ്പര്യം, എന്നിവ കൊണ്ടും കരള്‍ രോഗങ്ങള്‍ ഉണ്ടാകാം.  തുടക്കത്തില്‍ തന്നെ കരള്‍ വീക്കം കണ്ടെത്താന്‍ സാധിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. മറ്റെന്തെങ്കിലും രോഗങ്ങളുടെ ഭാഗമായി ചികിത്സ തേടുമ്പോള്‍ എടുക്കുന്ന ടെസ്റ്റുകളിലൂടെയാണ് പലപ്പോഴും കരള്‍ രോഗം കണ്ടെത്തുന്നത്. ചര്‍മ്മത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍ കൊണ്ട് ലിവര്‍ രോഗങ്ങള്‍ തിരിച്ചറിയാം

*മഞ്ഞ നിറം

കരള്‍ രോഗങ്ങൾ ചർമ്മത്തിലൂടെയും ചിലപ്പോൾ  ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.  മറ്റു പല രോഗങ്ങൾക്കും ഈ ലക്ഷണങ്ങൾ കാണാറുള്ളതുകൊണ്ട് വേറെയും ലക്ഷണങ്ങൾ നോക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ചര്‍മ്മത്തിലുണ്ടാകുന്ന മഞ്ഞ നിറമാണ്. ഇത് പണ്ട് മുതല്‍ എടുത്തു വരുന്ന ലക്ഷണമാണ്.  കണ്ണിൻറെ  വെള്ള ഭാഗത്തു വരുന്ന മഞ്ഞ നിറം, നഖങ്ങളുടെ മഞ്ഞ നിറം എന്നിവയും കണ്ടുവരാറുണ്ട്. ബൈല്‍ പിഗ്മെന്റാണ് ഇത്തരം നിറത്തിന് കാരണം. പിത്തരസം രക്തത്തിലേക്ക് കൂടുതല്‍ കലരുന്ന അവസ്ഥയിലാണ്  ഈ മഞ്ഞനിറമുണ്ടാകുന്നത്.  ഇതു പോലെ വിളര്‍ച്ചയുള്ളവരിലും ഇതുണ്ടാകാം.

സ്ത്രീകളിൽ കാണുന്ന ക്യാൻസറിൻറെ മുന്നറിയിപ്പ് ലക്ഷണങ്ങൾ

*ഉളളം കൈകളിലെ ചുവപ്പ് നിറം

പാള്‍മാര്‍ എരിത്തിമ എന്ന അവസ്ഥയുള്ളവർക്ക് ഉളളം കൈകളിൽ ചുവപ്പ് നിറം കാണുന്നത്.  ഇത് കരള്‍ രോഗമുള്ള 23 ശതമാനത്തിലും കണ്ടു വരുന്നു. അലര്‍ജി രോഗം, ഓട്ടോ ഇമ്യൂണ്‍ രോഗം, എക്‌സിമ, സോറിയായിസിസ് തുടങ്ങിയ അവസ്ഥകളെങ്കിലും ഇതുണ്ടാകാം. ഉള്ളം കാലില്‍ വരുന്ന ചൊറിച്ചില്‍ കരള്‍ രോഗമുള്ളവരില്‍ വരുന്ന ഒന്നാണ്. പിത്തരസത്തിലെ സാള്‍ട്ട് വന്നടിയുമ്പോഴാണ് ഈ ചൊറിച്ചില്‍ ഉണ്ടാകുന്നത്. ഹിസ്റ്റമിന്‍ കാരണവും ഈ ചൊറിച്ചിലുണ്ടാക്കാം. കാലുകള്‍ വരണ്ട് ചൊറിയുന്നതാണ് കരള്‍ രോഗത്തിൻറെ മറ്റൊരു അവസ്ഥ. ചൊറിച്ചില്‍ വന്ന് സ്ഥലത്തെ ചര്‍മം ഇളകിപ്പോയെന്നും വരാം.  കക്ഷത്തിലെ രോമം കൊഴിയുക, മുട്ട് ഭാഗത്തെ രോമം കൊഴിയുക എന്നിവയും കരൾ രോഗത്തിൻറെ ലക്ഷണമാണ്. കരള്‍ രോഗം കാരണം ഹോര്‍മോണ്‍ വ്യത്യാസമുണ്ടാകുന്നതാണ് ഇതിന് കാരണം.

*പേപ്പര്‍ മണി സ്‌കിന്‍

പേപ്പര്‍ മണി സ്‌കിന്‍ എന്നതാണ് മറ്റൊരു ലക്ഷണം. നമ്മുടെ ചര്‍മം എവിടെയങ്കിലും ഞെക്കിപ്പിടിച്ചു വിട്ടാല്‍ ചുളിവു വന്ന് വിട്ടാല്‍ പെട്ടെന്ന് തന്നെ പൂര്‍വ സ്ഥിതിയിലാകും. എന്നാല്‍ കരള്‍ രോഗമെങ്കില്‍ ഇത്തരത്തില്‍ ചുളിവു വന്നാല്‍ അതു പോലെ തന്നെ ഇരിയ്ക്കും. സാധാരണ പ്രായമുള്ളവരില്‍ കണ്ടു വരുന്ന ഈ അവസ്ഥ ചെറുപ്പക്കാരിലുണ്ടെങ്കില്‍ ഇത് ലിവര്‍ രോഗത്തിൻറെ ലക്ഷണവുമാകാം. ഇതു പോലെ ശരീരത്തിൻറെ പല ഭാഗത്തും സ്‌പൈഡര്‍ വെയിനുകള്‍ അതായത് തടിച്ച് ഞരമ്പു വീര്‍ത്ത് കിടക്കുന്നത് മറ്റൊരു ലക്ഷണമാണ്. ഇത് ഹോര്‍മോണ്‍ വ്യത്യാസം കാരണമാണ്. സ്ത്രീകളില്‍ കാലുകളിലും തുടകളിലും കാണുന്ന ഇത്തരം സ്‌പൈഡര്‍ വെയിനുകള്‍ വെറും ഹോര്‍മോണ്‍ പ്രശ്‌നം കാരണമാണ്. അല്ലാതെ കരള്‍ രോഗമാകണമെന്നില്ല. എന്നാല്‍ പുരുഷന്മാരില്‍ മുതുകിലോ വയറ്റിലോ എല്ലാം സ്‌പൈഡര്‍ വെയിനുകളെങ്കില്‍ കരള്‍ രോഗം കാരണമാകാം.  ശരീരത്തില്‍ രക്തം കല്ലിച്ച് കിടക്കുന്ന അവസ്ഥയും ഇതിന് പിങ്ക് നിറം വരികയും ചെയ്താല്‍ കാരണം ലിവര്‍ പ്രശ്‌നമാകാം.

*ഹൈപ്പര്‍ പിഗ്മെന്റേഷന്‍

പെട്ടെന്ന് തന്നെ മുഖവും മറ്റും ഇരുണ്ടു പോകുന്ന അവസ്ഥ. ചര്‍മ്മത്തിലെ ഹൈപ്പര്‍ പിഗ്മെന്റേഷന്‍  കൊണ്ട് ഉണ്ടാകുന്നതാണിത്.  മുഖത്തെ കൊഴുപ്പ് പെട്ടെന്ന് കുറയുക, കവിളുകള്‍ കുഴിയുക,  മുഖത്തിൻറെ മുകള്‍ ഭാഗം പെട്ടെന്ന് ശോഷിച്ച് താഴേക്ക് തൂങ്ങി വരുക, എന്നിവയെല്ലാം കരൾ രോഗത്തിൻറെ ലക്ഷണങ്ങളാണ്. ഇത് പ്രമേഹ രോഗം നിയന്ത്രണത്തില്‍ അല്ലാതെ നില്‍ക്കുന്നവരിലും ഉണ്ടാകാം. ഹൈപ്പര്‍ തൈറോയ്ഡ്, അമിതമായ സ്‌ട്രെസ് തുടങ്ങിയ അവസ്ഥകളിലും ഇതു കാണാം. എന്നാല്‍ കരള്‍ രോഗത്തിന്റെ കൂടെ ലക്ഷണമാണ് ഇത്.

English Summary: You can find out if you have the liver disease by looking at the palm of your hand
Published on: 07 February 2022, 10:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now