ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി2 (റൈബോഫ്ലേവിൻ) എന്നിവയാൽ സമ്പുഷ്ടമാണ് മീൻ. കാൽസ്യം, ഫോസ്ഫറസ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ ഇരുമ്പ്, സിങ്ക്, അയഡിൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ധാരാളമടങ്ങിയിരിക്കുന്നു. സാല്‍മണ്‍, ട്രൗട്ട്, മത്തി, ട്യൂണ, അയല തുടങ്ങിയ നല്ല കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങള്‍ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ ഭാഗമായി ആഴ്ചയിൽ രണ്ട് തവണയെങ്കിലും മത്സ്യം കഴിക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു. ഇത്തരത്തിൽ പതിവായി മീൻ കഴിച്ചാൽ നേടാവുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- മത്സ്യത്തില്‍ ചീത്ത കൊഴുപ്പുകള്‍ ഇല്ലാത്തതിനാല്‍ ഹൃദയാരോഗ്യത്തിന് വളരെ ഉത്തമമാണ്. ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്നാണ് കൊളസ്ട്രോള്‍. മറ്റ് പ്രോട്ടീന്‍ സ്രോതസ്സുകള്‍ക്ക് പകരമായും നിങ്ങള്‍ക്ക് മത്സ്യം കഴിക്കാം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ് ദിവസവും മത്സ്യം കഴിക്കുക എന്നത്.
- വിറ്റാമിന്‍ ഡി സമ്പുഷ്ടമായ മത്സ്യം മറ്റെല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാനും നല്ല ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: രോഹു മൽസ്യം കുളങ്ങളില്‍ വളര്‍ത്തി മികച്ച വരുമാനം നേടാം
- മൽസ്യം പതിവായി കഴിക്കുന്നത് വിഷാദം അകറ്റാൻ സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഡി.എച്ച്.എ, വിറ്റാമിന്‍ ഡി തുടങ്ങിയ മത്സ്യത്തിന്റെ എല്ലാ ഘടകങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ഒരു സ്വാഭാവിക ആന്റി-ഡിപ്രസന്റാണ് മത്സ്യം. അതിനാല്‍, മത്സ്യം കഴിക്കുന്നത് നിങ്ങളെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്തും.
- പതിവായി മത്സ്യം കഴിക്കുകയാണെങ്കില്‍ പ്രമേഹം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും എല്ലാത്തരം പ്രധാന രോഗങ്ങള്‍ക്കെതിരെ പോരാടാനും സഹായിക്കുന്ന നിരവധി സുപ്രധാന പോഷകങ്ങളുടെ ഉറവിടമാണ് മത്സ്യം.
- മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് ഓര്‍മ്മശക്തി കൂട്ടാം. മത്സ്യം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
- മാക്കുലാര്‍ ഡീജനറേഷന്‍ എന്നത് കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും ഒരു പ്രധാന കാരണമാണ്. ഇത് പ്രായമായവരെ കൂടുതലായി ബാധിക്കുന്നു. മത്സ്യവും ഒമേഗ -3 ഫാറ്റി ആസിഡുകളും കഴിക്കുന്നത് ഈ രോഗത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.