Updated on: 8 December, 2020 6:42 PM IST
എല്ലാം ചേര്‍ത്ത് പൊടിച്ച്‌ ടിന്നിലാക്കി സൂക്ഷിക്കുക.

ഹോർലിക്‌സും ബൂസ്റ്റും കഴിക്കുന്ന കുട്ടികളാണ് ടോളർ, സട്രോങ്ങർ ആൻഡ്‌ ഷാർപ്പർ എന്ന് നമ്മൾ കരുതാറുണ്ട് അല്ലെ? അതിനായി ഇല്ലാത്ത പണം മുടക്കി പരസ്യങ്ങളിൽ കാണുന്ന ഭക്ഷണം വാങ്ങി കുട്ടികൾക്ക് കൊടുക്കാറും ഉണ്ട്. അതിൽ എത്രത്തോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് നമ്മളാരും നോക്കാറില്ല.

എന്നാൽ നമ്മുടെ ചുറ്റുവട്ടത്തുള്ള, സാധനങ്ങൾ ഉപയോഗിച്ച് ഇത്തരം ഭക്ഷണം ചുരുങ്ങിയ പണം മുടക്കിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം എന്ന അറിവ് കിട്ടിയാലോ ? പണ്ടുമുതൽക്കെ നമ്മുടെ നാട്ടിലെ ആളുകൾ കഴിച്ചു വരുന്ന ഒരു ആഹാരമാണ് ഇത്. എങ്കിൽ നിങ്ങൾക്കായി ഇതാ ആരോഗ്യപൂർണമായ ഒരു വിഭവം.കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്നതും ആണ്.

നാടന്‍ ഹോര്‍ലിക്ക്സ് ഉണ്ടാക്കാനായി വേണ്ട സാധനങ്ങൾ

കൂവരക് (ragi)-250gm
ചൗവ്വരി(sagu)-50gm
ഉഴുന്നുപരിപ്പ്(urad dal)-50gm
കപ്പലണ്ടി (peanuts)- 50gm
പൊരികടല(pottu kadala)-50gm
അരി (rice)-50gm
സൂചിഗോതമ്പ് (champa wheat)-50gm
പച്ചപ്പയര്‍ ( green gram)-50gm
ഏലയ്ക്ക -6 എണ്ണം.

പൊരികടലയും ഏലയ്ക്കയും ഒഴിച്ച് ബാക്കിയുള്ളവയെല്ലാം തനിതനിയായി ചുവക്കെ വറുത്തെടുക്കുക. എല്ലാം ചേര്‍ത്ത് പൊടിച്ച്‌ ടിന്നിലാക്കി സൂക്ഷിക്കുക. ദിവസവും രാവിലെ 1 ഗ്ളാസ് വെള്ളത്തില്‍ ഒന്നരസ്പൂണ്‍വീതംകലക്കി കാച്ചിക്കുറുക്കി, പാലോ തൈരോ ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാം.പാലൊഴിച്ചാല്‍ അല്‍പ്പം പഞ്ചസാര കൂടി ചേര്‍ക്കാം.ഇതു മുതിര്‍ന്നവര്‍ക്കും പറ്റിയ ഒരു പോഷക ആഹാരമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഒരുങ്ങിയോ കേക്ക് വിപണി ? Cake

English Summary: You can make Horlicks at home for a small fee
Published on: 08 December 2020, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now