ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. ഡ്രൈഫ്രൂട്‌സ് പൊതുവെ മിക്കവരും കുതിർത്തിയാണ് കഴിക്കാറ്. കാരണം ഇതിലൂടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ ലഭിക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഇത്തരത്തിൽ കുതിർത്തി കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്നതും ഏതൊക്കെ ഭക്ഷണപദാർത്ഥങ്ങൾ ഇങ്ങനെ കുതിർത്തി കഴിക്കാമെന്നും നോക്കാം:
ഇങ്ങനെ കുതിര്‍ത്തിയ ശേഷം കഴിക്കുന്നത് ഇവയുടെ പോഷക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ക്ഷീണം അകറ്റുന്നതിനും ഊര്‍ജ്ജം ലഭിക്കുന്നതിനും വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.
ഏതൊക്കെ ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കാം
- സാധാരണയായി സര്‍ബത്ത്, ഫ്രൂട്‌സാലഡ് എന്നിവയിൽ ചേർക്കുന്ന ഒരു സീഡാണ് പോപ്പി സീഡ്‌സ്. ഫോളേറ്റ്, തയാമിന്‍, പാന്റോതെനിക് ആസിഡ് എന്നിവയുടെ മികച്ച ഉറവിടങ്ങളിലൊന്നാണ് പോപ്പി സീഡ്‌സ്. കുതിര്‍ത്തിയ ശേഷം കഴിച്ചാല്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
- മലബന്ധത്തെ ഇല്ലാതാക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഉലുവ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഉലുവ കുതിര്‍ത്തിയ വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് കുതിര്‍ത്തി കഴിക്കുന്നതിലൂടെ ആരോഗ്യം മികച്ചതാവുന്നു.
- ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൊണ്ട് സമ്പൂഷ്ടമായ ഒരു സീഡാണ് ഫ്‌ളാക്‌സ് സീഡ്സ് അല്ലെങ്കിൽ ചണവിത്ത്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഫ്‌ളാക്‌സ് സീഡ്. സ്ഥിരമായി കുതിര്‍ത്ത് കഴിക്കുന്നത് ദഹനത്തേയും മികച്ചതാക്കുന്നു.
പ്രായഭേദമെന്യേ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്ളവർക്ക് ബദാം കഴിക്കാവുന്നതാണ്. എന്നാല്‍ രാത്രി കുതിര്‍ത്ത് വെക്കുന്നതിലൂടെ ബദാമിലെ പോഷകഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിനും ബദാം സഹായിക്കും.
അയേണ്‍, ആന്റി ഓക്‌സിഡന്റ് എന്നിവയടങ്ങിയ ഉണക്കമുന്തിരി ആരോഗ്യത്തിന് മികച്ചതാണ്. ഇത് സ്ഥിരമായി കുതിര്‍ത്ത് കഴിക്കുന്നതിലൂടെ അനീമിയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.