Updated on: 13 December, 2020 2:30 PM IST

ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴമാണ് കിവി പഴം. ഇതിൻറെ സ്വദേശം ന്യൂസിലാൻഡ് ആണ്. ചെറുതും മൃദുലവും  ക്രീമിയുമാണ് ഈ പഴം. ജീവിതശൈലി രോഗങ്ങളായ ആയ ഹൃദ്രോഗം രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയവയെ ചെറുക്കാൻ ഈ ചെറിയ പഴത്തിനാകും. ഈ പഴം കഴിക്കുന്നത് ഉറക്കക്കുറവിന് പരിഹാരമാണ്. പക്ഷാഘാതം തടയുന്നതിനും ഈ പഴത്തിനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.

ധാരാളം ആൻറിഓക്സിഡണ്ടുകൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇൻസോംനിയ  തടയാൻ കിവി പഴത്തിന് ആകുന്നത്. രക്തം കട്ടപിടിക്കുന്നത് തടയാൻ  കഴിയുന്നതുകൊണ്ട് ഈ പഴം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നു. ശരീരത്തിന് വേണ്ട അയൺ ആഗിരണം ചെയ്യാൻ കിവി പഴം കഴിക്കു ന്നത് നിർദ്ദേശിക്കപ്പെടുന്നു .

 

 

ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുള്ളതിനാൽ കിവിപഴം കഴിക്കുന്നത് ദഹനത്തിനും  മലബന്ധത്തിനും നല്ലതാണ്. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കിവി പഴത്തിന് കഴിയും എന്ന് പറയപ്പെടുന്നു. ഗർഭിണികൾക്കും ഗർഭസ്ഥശിശുവിനും ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു പഴമാണ് കിവി. വിവിധതരം കാൻസർ രോഗങ്ങളെ തടയാൻ കിവിക്ക് കഴിയുമെന്ന്  ആരോഗ്യ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കിവി പഴത്തിൽ  അടങ്ങിയിട്ടുള്ള  ആൻറി ഓക്സിഡ ന്റ്‌സും വിറ്റാമിനും ഫൈബറുമാണ് ആരോഗ്യം നൽകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ പട്ടികയിൽ ഈ ചെറു പഴത്തിന് പ്രധാനസ്ഥാനം നൽകാൻ കാരണമായിട്ടുള്ളത്.

 

ഓരോ കാലത്തും പ്രത്യക്ഷപ്പെടുന്ന രോഗങ്ങളിൽനിന്നും ശരീരത്തിനെ സംരക്ഷിക്കാൻ കിവിപഴത്തിനാകും.അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളിൽ കിവിപഴം ഉൾപ്പെടുത്തേണ്ടതുണ്ട്. 100 ഗ്രാം കിവി പഴത്തിൽ 154 ശതമാനത്തോളം വിറ്റാമിൻ സി ഉണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതുതന്നെയാണ് കിവി പഴം കഴിച്ചാൽ ശരീരത്തിന് രോഗപ്രതിരോധശേഷി കിട്ടാൻ കാരണം. ഡിഎൻഎ പ്രശ്നങ്ങൾക്കും കോശ സംബന്ധമായ പ്രശ്നങ്ങൾക്കും  കിവിപഴം കഴിക്കുന്നത് ശീലമാക്കണം.

 

ശരീരത്തിന് വേണ്ട ഫോളിക് ആസി ‌‍ഡിന്റെ 10% ഒരു കിവിപഴത്തിൽ ഉണ്ടാകും. ചുവന്ന രക്താണുക്കളെ  ഉൽപ്പാദിപ്പിക്കാൻ കിവിപഴത്തിനാകും. അതുകൊണ്ട്  ഗർഭിണികൾക്ക് ഒരു പഴം ഓരോ ദിവസവും കൊടുക്കുന്നത് നല്ലതാണ്.

 

വലിയതോതിൽ കാൽസ്യവും  കാത്സ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്ന മഗ്നീഷ്യവും കിവി പഴത്തിൽ ഉണ്ട്.കാൽസ്യം എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അതിനാൽ കുട്ടികളും പ്രായമായവരും കിവി പഴങ്ങൾ കഴിക്കുന്നത് കൊണ്ട് വളരെയധികം  പ്രയോജനം  നേടുന്നു

വിറ്റാമിൻ സി  പൊട്ടാസിയം എന്നീ ഘടകങ്ങൾ കിവിയിൽ ധാരാളം കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ വിറ്റാമിൻ ഇ ക്രോമിയം മാംഗനീസ് കോപ്പർ എന്നിവയും  ഈ പഴത്തിൽ  ധാരാളം അടങ്ങിയിരിക്കുന്നു.

 

ശരിയായ ശോധനയ്ക്ക്  ഡയറ്ററി ഫൈബറിൻറെ ആവശ്യകതയുണ്ട്. ഇത് ധാരാളം കിവി പഴത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കുടലിന്റെ സംരക്ഷണത്തിനും  കിവി പഴം പ്രധാനപ്പെട്ടതാണ്. കുടലിനു ഭീഷണിയായ  രോഗകാരികളായ അണുക്കളെ നശിപ്പിക്കാനും ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ ഉൽപാദിപ്പിക്കാനും  കിവിപഴം ഉപകാരപ്പെടുന്നു. ചുരുക്കത്തിൽ അതിൽ ഈ ഒരു പഴം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക്  പരിഹാരമാണെന്ന്  പറയാം. അതുകൊണ്ടുതന്നെ നിത്യ ജീവിതത്തിൽ കഴിക്കുന്ന പഴവർഗ്ഗങ്ങളുടെ കൂട്ടത്തിൽ കിവി പഴത്തിന് സ്ഥാനം കൊടുക്കുന്നത് അഭിലഷണീയമാണ്.

English Summary: അറിയാം കിവി പഴത്തിന്റെ ഗുണങ്ങൾ
Published on: 13 December 2020, 01:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now