കോവിഡ് – 19 തൊഴിൽ മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാനായി സർക്കാർ പ്രഖ്യാപിച്ച നൂറു ദിന പരിപാടികൾക്ക് അനുബന്ധമായി കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന അതിജീവന ക്യാമ്പയിൻ “ഇമ്മിണി ബല്യ ഒന്ന്” ന്റെ ഭാഗമായി മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം. നൽകുന്നു.
4 മുതൽ 10 വരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ചക്ക, മാങ്ങ, പൈനാപ്പിൾ തുടങ്ങിയ സീസണൽ ആയതും പ്രാദേശികമായതുമായ ഫലങ്ങളുടെ മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സംരഭം തുടങ്ങുന്നതിനായി ഗ്രാൻറ് നൽകുന്നു. പുതിയ ഗ്രൂപ് രൂപീകരിച്ചു സംരംഭം തുടങ്ങുന്നവർക്കു 100000 രൂപയും നിലവിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക് 50000 രൂപയും ഗ്രാന്റ് ആയി നൽകുന്നു.
കുടുംബശ്രീയുടെ എറണാകുളം ജില്ലാ മിഷൻ ആണ് ഇമ്മിണി ബല്യ ഒന്ന് എന്ന പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. അതിജീവനത്തിനായി സർക്കാരും കുടുംബശ്രീയും ആവിഷ്കരിച്ച കാമ്പയിന് എറണാകുളം ജില്ലാ ഭരണകൂടവും പിന്തുണ അറിയിച്ചിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :20 കോഴി കുഞ്ഞുങ്ങൾ സബ്‌സിഡിക്ക് - കുടുംബശ്രീ റൂറൽ മൈക്രോ എന്റർപ്രൈസസ് (RME) പദ്ധതി
#Kudumbasree#Poultry#JLG#Krishi#Nabard#Krishijagran