Updated on: 4 February, 2026 11:39 AM IST
ഇന്നത്തെ കാർഷിക വാർത്തകൾ 04/02/2026
  • പാലുത്പന്ന നിര്‍മാണ പരിശീലന പരിപാടി

ബേപ്പൂര്‍ നടുവട്ടത്തുള്ള ഗവ. ക്ഷീരപരിശീലനകേന്ദ്രത്തില്‍ ഫെബ്രുവരി 10 മുതല്‍ 21 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലുളളവര്‍ക്കായി പാലുത്പന്ന നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ക്ഷീരോത്പന്ന നിര്‍മാണ സംരഭകത്വം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പരിശീലനം പ്രയോജനപ്പെടുത്താം. 135 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. പരിശീലനത്തിന് താത്പര്യമുള്ളവര്‍ ഫെബ്രുവരി ആറാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി നേരിട്ടോ 0495 - 2414579 എന്ന ഫോൺ നമ്പരിലോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത.

  • ഫിഷ് കിയോസ്‌ക്: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) യുടെ ഘടക പദ്ധതിയായ, ഫിഷ് കിയോസ്‌ക് സ്ഥാപിക്കുന്നതിന് താത്പര്യമുളളള മത്സ്യത്തൊഴിലാളി /അനുബന്ധ മത്സ്യത്തൊഴിലാളി വ്യക്തിഗത അപേക്ഷകര്‍ / മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കര്‍ഷകരുടെയും സൊസൈറ്റി / ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.10 ലക്ഷം രൂപ പദ്ധതി ചെലവ് വരുന്നതിന് 40 ശതമാനം സബ്സിഡി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 11 വരെ പൊന്നാനി, വെട്ടം, പുറത്തൂര്‍, താനൂര്‍, പരപ്പനങ്ങാടി, നിലമ്പൂര്‍ മത്സ്യഭവനുകളില്‍ സ്വീകരിക്കന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 96055 25134 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

  • തീറ്റപ്പുല്‍ കൃഷിയിൽ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഫെബ്രുവരി ആറാം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലാം തീയതി ഉച്ചയ്ക്ക് രണ്ടിനകം 04936 297084 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

  • ഒപ്പം ഉപജീവന പദ്ധതിയുടെ ഭാഗമായി ആട്ടിന്‍കൂട്‌ വിതരണം ചെയ്തു

കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി നടപ്പിലാക്കുന്ന ഒപ്പം ഉപജീവന പദ്ധതിയുടെ ഭാഗമായി മുണ്ടേരി കോളിമൂല ഉന്നതിയില്‍ ആട്ടിന്‍കൂട് വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റിയില്‍ നടത്തുന്ന വിവിധ മൃഗസംരക്ഷണ ഉപജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ആടുകള്‍ക്കുള്ള തീറ്റയും വിതരണം ചെയ്തു. പരിപാടിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ. കെ.എസ്. അജിത്, വാര്‍ഡ് കൗണ്‍സിലര്‍ നിഷ, യൂണിവേഴ്‌സിറ്റി റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ്, രമേഷ്, ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.

English Summary: Agri news as on fourth February 2026
Published on: 04 February 2026, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now