Updated on: 3 October, 2025 5:34 PM IST
കാർഷിക വാർത്തകൾ

1. സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഘടകപദ്ധതിയായ മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര സെന്റ് വിസ്തൃതിയുള്ള പടുതാക്കുളങ്ങളുള്ള കര്‍ഷകര്‍ക്ക് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി ഫിഷറീസ് വകുപ്പില്‍ നിന്നും ലഭിക്കും. നിശ്ചിത മാതൃകയിലേക്കുള്ള അപേക്ഷകള്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, കുമ്പള മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ആറ്. കൂടുതൽ വിവരങ്ങൾക്ക് 0467 2202537 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

2. സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആട് വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 -ാം തീയതി രാവിലെ 10 മണി മുതൽ അഞ്ച് മണി വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ഒക്ടോബർ നാലിനകം 04936 297084 എന്ന ഫോൺ നമ്പർ മുഖേന മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അർഹതയുണ്ടാകുക.

3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് മാത്രം സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് എല്ലാ ജില്ലകളിലും നേരിയത് മുതല്‍ മിതമായത് വരെയുള്ള മഴ സാധ്യത നിലനിൽക്കുന്നുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: Applications invited for goat rearing training program, Applications invited for Muttathoru meenthottam project... more agricultural news
Published on: 03 October 2025, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now