Updated on: 6 February, 2026 12:10 PM IST
കാർഷിക വാർത്തകൾ 04/02/2026
  • കര്‍ഷക തൊഴിലാളി ക്ഷേമനിധി ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍, 2025 - ഉന്നത വിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാന്‍സില്‍ തന്നെ പാസ്സായ വിദ്യാര്‍ത്ഥികൾക്കാണ് ധനസഹായം നല്‍കുന്നത്. അപേക്ഷ ഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റിലും ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭ്യമാകും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ബന്ധപ്പെട്ട പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്സ്ബുക്കിന്റെ പകര്‍പ്പ്, അംഗത്തിന്റെ ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകര്‍ കര്‍ഷക തൊഴിലാളിയാണ് എന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷ ഫെബ്രുവരി 16 വരെ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

  • റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോൾ അപേക്ഷിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ ഫെബ്രുവരി 13-ാം തീയതി വൈകുന്നേരം അഞ്ചു മണി വരെ പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്. 1000 ചതുരശ്രമീറ്റര്‍ മുകളില്‍ വിസ്തീര്‍ണമുള്ള വീട്ടുടമകള്‍, ഒരേക്കറില്‍ അധികം വസ്തു സ്വന്തമായുള്ള ഭൂഉടമകള്‍, കാര്‍ പോലുള്ള 4 ചക്ര വാഹന ഉടമസ്ഥര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. മുന്‍ഗണനാവിഭാഗത്തിലുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. നിലവിലുള്ള മുന്‍ഗണനേതര നീല, വെള്ള കാര്‍ഡ് ഉടമകളുടെ ലിസ്റ്റ് ഇനം തിരിച്ച് റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ നല്‍കുന്നതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കൊല്ലം ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0474 2794818 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

  • മൃഗക്ഷേമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മൃഗക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന മൃഗക്ഷേമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. നിര്‍ദ്ദിഷ്ട ഫോമില്‍ ഫെബ്രുവരി ഏഴിനകം അപേക്ഷ നല്‍കണം. എല്ലാ മൃഗാശുപത്രികളിലും അപേക്ഷാഫോം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 94951 15809 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

  • നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് (NMNF) പദ്ധതിയുടെ ഭാഗമായി KMRNF നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് (NMNF) പദ്ധതിയുടെ ഭാഗമായി കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷന്റെ (KMRNF) നേതൃത്വത്തിൽ ഏകദിന ശില്പശാല തിരുവനന്തപുരം വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. കൃഷിമന്ത്രി പി. പ്രസാദ് ഉദ്‌ഘാടനകർമം നിർവഹിച്ചു. KMRNF ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ എസ്.എം. വിജയാനന്ദ് IAS ചടങ്ങിന് അധ്യക്ഷത വഹിച്ചു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, സംസ്ഥാനതലത്തിൽ പ്രകൃതികൃഷി വ്യാപിപ്പിക്കുന്നതിനുള്ള ഏകോപന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യങ്ങൾ.

English Summary: Kerala Agri news as on 06/02/2026
Published on: 06 February 2026, 12:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now