Updated on: 14 October, 2025 5:28 PM IST
കാർഷിക വാർത്തകൾ

1. സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യം വച്ച് കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു. കിണർ / കുളം നിർമാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ / ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമാണം, കാപ്പിക്കളം നിർമാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യൂണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്. കാപ്പി തോട്ടങ്ങളുടെ യന്ത്രവൽക്കരണത്തിനും ഇക്കോപൾപ്പർ സ്ഥാപിക്കുന്നതിനും കാപ്പികർഷകർക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം (എക്കോ സർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവിൽ വന്നിട്ടുണ്ട്. പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്സിഡി. പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ടവർക്ക് 75 മുതൽ 90% വരെയും സബ്സിഡി ലഭിക്കും. ധനസഹായത്തിനു അപേക്ഷിക്കുന്ന പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് ഒരു ഏക്കർ കാപ്പിതോട്ടവും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് അര ഏക്കർ കാപ്പിതോട്ടവും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തികൾക്ക് പുറമേ ചുരുങ്ങിയത് 100 കാപ്പി കർഷകരെങ്കിലും അംഗങ്ങളയുള്ള FPO (ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ) കൾക്കും ധനസഹായം ലഭിക്കുന്നതാണ്. കമ്പനി നിയമപ്രകാരമോ സഹകരണ നിയമപ്രകാരമോ രജിസ്റ്റർ ചെയ്ത കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തനത്തിലുള്ള FPOകൾക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

ധനസഹായത്തിന് അപേക്ഷിക്കുന്നവർ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് കോഫി ബോർഡിൻറെ ലൈസൺ ഓഫീസുകളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ നവംബർ 26-ാം തീയതിക്കകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ‘ഇന്ത്യ കോഫീ ആപ്പ്’ (മൊബൈൽ ആപ്പ്) / കോഫീ ബോർഡ് വെബ്സൈറ്റ് (https://coffeeboard.gov.in) വഴി ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് അടുത്തുള്ള കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടുക:
കൽപ്പറ്റ, 9496202300/ 9495312951/ 7579487218, ചുണ്ടേൽ- 9447150589/ 8762408186,
മാനന്തവാടി-9497079776/ 9495856315/ 9497761694, പനമരം- 9497761694;
സുൽത്താൻ ബത്തേരി-9539620519/ 9847961694, മീനങ്ങാടി- 9539620519, പുൽപള്ളി-9745217394

2. ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 21, 22 തീയതികളിൽ വാഴയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 1500 രൂപയാണ് ഫീസ്. താല്പര്യമുള്ളവർ 0479-2959268, 2449268, 9447790268 എന്നീ ഫോൺ നമ്പറുകളിൽ മുൻകൂട്ടി വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക.

3. സംസ്ഥാനത്ത് ശക്തമായ മഴ. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മധ്യ-തെക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: Value-added product manufacturing from banana: Training program... more agricultural news
Published on: 14 October 2025, 05:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now