പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ജനപക്ഷത്ത് നിന്നുകൊണ്ട് തയാറാക്കിയ പ്രകടനപത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുന്നത്.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10000 രൂപ, രാഷ്ട്രീയ അക്രമണങ്ങളില്‍ ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. 70 വര്‍ഷത്തിലേറെയായി ഇവിടെ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും. ഒരോ അഭയാര്‍ഥി കുടുംബത്തിനും അഞ്ച് വര്‍ഷത്തേക്ക് വര്‍ഷംതോറും 10,000 രൂപ നൽകും.
വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു. വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു.എല്ലാ കുടുംബങ്ങളിലെയും ഒരാള്‍ക്ക് തൊഴില്‍, മത്സ്യതൊഴിലാളികള്‍ക്ക് വര്‍ഷം 6,000 രൂപ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
എല്ലാ കുടുംബങ്ങളിലെയും ഒരാള്‍ക്ക് തൊഴില്‍, മത്സ്യതൊഴിലാളികള്‍ക്ക് വര്‍ഷം 6,000 രൂപ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.