Updated on: 30 September, 2025 4:44 PM IST
കാർഷിക വാർത്തകൾ

1. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, പടുതാ കുളത്തിലെ ആസാംവാള, കൈതക്കോര കൃഷി (അനബാസ്), കരിമീന്‍ കൂട് കൃഷി, വളപ്പ് മത്സ്യകൃഷി, പൊതുജലാശയത്തിലെ എംബാങ്ക്‌മെന്റ്, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ മത്സ്യ വിത്തുല്പാദന യൂണിറ്റ്, പിന്നാമ്പുറ കുളങ്ങളിലെ വരാല്‍ മത്സ്യ വിത്തുല്പാദന യൂണിറ്റ് തുടങ്ങിയ പദ്ധതികളിലേക്കാണ് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ളവർ ഒക്‌ടോബര്‍ 10 -ാം തീയതിക്കകം മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474 2792850 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.

2. കൊട്ടിയം മൃഗസംരക്ഷണപരിശീലനകേന്ദ്രത്തില്‍ ഒക്ടോബര്‍ 9, 10 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ 'കറവപ്പശു പരിപാലനം വ്യാവസായികാടിസ്ഥാനത്തില്‍’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. 10 പശുക്കളില്‍ കൂടുതല്‍ വളര്‍ത്തുന്നവര്‍ക്കും വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവർ ഒക്‌ടോബര്‍ 7 -ാം തീയതിയ്ക്കകം 94475 25485 എന്ന ഫോൺ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം, ഗുജറാത്ത്, കൊങ്കൺ, ഗോവ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: Training program on the topic of dairy cow management on an industrial basis... more agricultural news
Published on: 30 September 2025, 04:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now