തിരുവനന്തപുരം: കർഷകർക്ക് യൂറിയ സബ്‌സിഡിയായി ഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചതായി ചുവപ്പുകോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
"ആഗോളതലത്തിൽ ഒരു ചാക്കിന് 3,000 രൂപ വിലയുള്ള യൂറിയ, 300 രൂപയ്ക്ക് കുറഞ്ഞ നിരക്കിൽ നൽകുന്നതിന് യൂറിയ സബ്‌സിഡിയായി ഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചു."
ബന്ധപ്പെട്ട വാർത്തകൾ: തീറ്റപ്പുല്ല് കൃഷിയിൽ അധികം യൂറിയ പ്രയോഗിക്കരുത്, കന്നുകാലികൾക്ക് ഇതു കൊടുത്താൽ വൻ അപകടം
ചില ആഗോള വിപണികളിൽ ചാക്കൊന്നിന് മൂവായിരം രൂപയ്ക്ക് വിൽക്കുന്ന യൂറിയ കർഷകർക്ക് 300 രൂപയിൽ കൂടാതെയാണ് ലഭിക്കുന്നതെന്ന് ചുവപ്പുകോട്ടയിൽ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. "ചില ആഗോള വിപണികളിൽ യൂറിയയ്ക്ക് 3,000 രൂപയിൽ കൂടുതൽ വില ഈടാക്കുന്നുണ്ട്.
ഇപ്പോൾ ഗവണ്മെന്റ് ഇത് നമ്മുടെ കർഷകർക്ക് 300 രൂപയിൽ കൂടാതെ വിൽക്കുന്നു. അതിനായി ഗവണ്മെന്റ് സബ്‌സിഡി നൽകുന്നു. നമ്മുടെ കർഷകർക്ക് യൂറിയ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനായി 10 ലക്ഷം കോടി രൂപയുടെ സബ്സിഡിയാണ് നൽകുന്നത്. "