സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖലാ / സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സർക്കാരിനു കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും ചേർന്ന് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: SBIലെ പ്രബേഷനറി ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു: ശമ്പളം 36,000 - 63,840 രൂപ
ബി.ടെക്, ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ബി.ടെകിന് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമയ്ക്ക് കുറഞ്ഞത് 8000 രൂപ എന്നിങ്ങനെ സ്റ്റൈപ്പന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകേരളത്തിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
താല്പര്യമുള്ളവർ എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും, പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഒക്ടോബർ ഏഴിനു രാവിലെ ഒമ്പതിന് ഇന്റർവ്യൂവിന് ഹാജരാകണം. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/09/2023)
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഒക്ടോബർ നാലിനു മുൻപായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ്.ഡി. സെന്റർ വെബ്സൈറ്റിൽ നിന്നു ലഭിക്കും. അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും www.sdcentre.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 2556530.