ഈ വർഷത്തെ മെയ് മാസത്തില്‍ 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; അവധി ദിനങ്ങള്‍ അറിയാം. എല്ലാ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്കും ബാധകമായ 11 അവധി ദിനങ്ങളാണ് 2022 മേയില്‍ ഉണ്ടാവുക.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(Reserve Bank Of India) മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ ബാങ്കുകള്‍ക്കും ഒപ്പം പൊതുമേഖലാ ബാങ്കുകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ അവധി അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ (2022) മെയ് മാസത്തില്‍ രാജ്യത്ത് ഒട്ടേറെ അവധികളാണ് ബാങ്കുകള്‍ക്ക് ഉള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: 2022 ഏപ്രിൽ മാസത്തെ ബാങ്ക് അവധികൾ: ബാങ്കുകൾ മൊത്തം 15 ദിവസം അടച്ചിരിക്കും, പ്രധാനപ്പെട്ട തീയതികൾ പരിശോധിക്കുക
ആര്‍ബിഐ പുറത്തിറക്കുന്ന ലിസ്റ്റ് പ്രകാരം എല്ലാ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്കും ബാധകമായ 11 അവധി ദിനങ്ങളാണ് 2022 മേയില്‍ ഉണ്ടാവുക. മെയ് മാസത്തിലെ ബാങ്ക് അവധികളില്‍ അഞ്ച് ഞായറും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉള്‍പ്പെടുന്നു. അതേസമയം ബാങ്ക് അവധി ദിവസങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാനാകും.
ആര്‍ബിഐ അവധി ദിനങ്ങളെ ദേശീയ, പ്രാദേശിക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ദേശീയ വിഭാഗത്തില്‍ വരുന്ന അവധി ദിവസങ്ങളില്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്കുകളും അടയ്ക്കും. പ്രാദേശിക വിഭാഗത്തിലെ അവധി ദിവസങ്ങളില്‍, ചില സംസ്ഥാനങ്ങളിലെ ശാഖകള്‍ക്ക് മാത്രമായിരിക്കും അവധി.
2022 മെയ് മാസത്തിലെ അവധി ദിനങ്ങള്‍
മെയ് 1 - ഞായര്‍ (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 2 - തിങ്കള്‍ - റംസാന്‍ - ഈദ് (കേരളത്തില്‍ ബാങ്ക് അവധി)
മെയ് 3 - ചൊവ്വ - പരശുരാമ ജയന്തി/ റംസാന്‍ - ഈദ്/ ബസവ ജയന്തി/അക്ഷയ തൃതീയ (കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി)
മെയ് 8 - ഞായര്‍ - അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 9 - തിങ്കള്‍ - രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം (പശ്ചിമ ബംഗാളിലെ
ബാങ്കുകള്‍ക്ക് അവധി)
മെയ് 14 - ശനി - (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 15 - ഞായര്‍ - (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 16 - തിങ്കള്‍ - ബുദ്ധ പൂര്‍ണിമ [ത്രിപുര, ബേലാപൂര്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും]
മെയ് 22 - ഞായര്‍ - (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 28 - ശനി - (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 29 - ഞായര്‍ - (അഖിലേന്ത്യ ബാങ്ക് അവധി)