Updated on: 9 October, 2023 8:12 PM IST
16ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസ് മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും

കൊച്ചി: 16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് നാളെ  കൊച്ചിയിൽ തുടങ്ങും. നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനം മൂന്ന് മണിക്ക് കേന്ദ്ര ഫിഷറീസ് മന്ത്രി ശ്രീ പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡയറക്ടർ ജനറലുമായ ഡോ ഹിമാൻഷു പഥക് അധ്യക്ഷത വഹിക്കും. സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്, ഹൈബി ഈഡൻ എംപി, ഡോ ട്രിലോചൻ മൊഹാപത്ര, നബാർഡ് ചെയർമാൻ കെവി ഷാജി എന്നിവർ വിശിഷ്ടാതിഥികളാകും. നാല് ദിവസങ്ങളിലായി ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന കോൺഗ്രസിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്.​

ഇന്ത്യയിലെ കാർഷിക-അനുബന്ധ മേഖലകളിലെ സുപ്രധാന പഠനങ്ങളും വികസനപ്രവർത്തനങ്ങളും ചർച്ച ചെയ്യുന്ന അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് കേരളത്തിലാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രഗൽഭ കാർഷിക സാമ്പത്തികവിദഗ്ധർ, ശാസ്ത്രജ്ഞർ, ആസൂത്രണവിദഗധർ, കർഷകർ, വ്യവസായികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.

ലോകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് ഡോ മാധൂർ ഗൗതം, ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ല, കാർഷിക വില കമ്മീഷൻ ചെയർമാൻ ഡോ വിജയ് പോൾ ശർമ, ഡോ പ്രഭു പിൻഗാളി, ഡോ റിഷി ശർമ, ഡോ കടമ്പോട്ട് സിദ്ധീഖ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര സമ്മേളനത്തിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. അഞ്ച് പ്ലീനറി പ്രഭാഷണങ്ങൾ, മൂന്ന് പാനൽ ചർച്ചകൾ, നാല് സിംപോസിയങ്ങൾ എന്നിവ കോൺഗ്രസിലുണ്ട്. കാർഷിക-ഭക്ഷ്യോൽപാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകൾ, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്‌കരണം, ഡിജിറ്റൽ കൃഷി, നിർമിതബുദ്ധി അധിഷ്ടിത കാർഷികവൃത്തി തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

12ന് നടക്കുന്ന കർഷക സംഗമം സമ്മേളനത്തിന്റെ മുഖ്യ ആകർഷങ്ങളിലൊന്നാണ്. പദ്മ പുരസ്‌കാര ജേതാക്കളുൾപ്പടെയുള്ള കർഷകർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും.  കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്യാനും കർഷക-ശാസ്ത്രജ്ഞ സംവാദവും ഇതോടനുബന്ധിച്ച് നടക്കും. കാർഷികരംഗത്തെ വ്യവസായികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയസംവാദവും സമ്മേളനത്തിലുണ്ട്.

ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോഗ്രസിൽ പങ്കെടുക്കും. സർക്കാർ-സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും മറ്റും നൂതന കാർഷികസാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന അഗ്രി എക്‌സ്‌പോയും ഉണ്ട്.

English Summary: 16th Agri Science Congress will be inaugurated by Minister Parshotham Rupala
Published on: 09 October 2023, 08:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now