ന്യൂഡൽഹിയിൽ ശനിയാഴ്ച ആരംഭിച്ച രണ്ടു ദിവസത്തെ പുഷ്പമേളയുടെ ഭാഗമായി G20 തീം ഉൾപ്പെടെയുള്ള അലങ്കാര പുഷ്പങ്ങളുടെ പാറ്റേണുകൾ, ടോപ്പിയറി പ്രദർശനങ്ങൾ, ആകർഷകമായ കുറ്റിച്ചെടികൾ എന്നിവയുടെ ഒരു മെഗാ ഗാർഡൻ പ്രദർശനം ഒരുക്കി പുഷപ്മേളയുടെ സംഘാടകർ. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (DDA) ആതിഥേയത്വം വഹിക്കുന്ന 'PALAASH' എന്ന പുഷ്‌പോത്സവം, ഡൽഹിയിലെ, രോഹിണി സെക്ടർ 10ലെ സ്വർണ ജയന്തി പാർക്കിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി. കെ സക്‌സേന ഇന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഡൽഹിയെ 'പൂക്കളുടെ നഗരം' ആക്കി മാറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ ഉത്സവമെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ DDA വൈസ് ചെയർമാൻ സുഭാശിഷ് പാണ്ഡയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായി. പുഷ്പമേളയുടെ മറ്റൊരു ആകർഷക ഘടകങ്ങളിലൊന്നാണ് ഹെർബൽ ഗാർഡനുകൾ, കള്ളിച്ചെടി ഉദ്യാനം, നഗര വനം തുടങ്ങിയ അലങ്കാര പുഷ്പ പാറ്റേണുകളും തീമാറ്റിക് ലാൻഡ്‌സ്‌കേപ്പ് ഡിസൈനുകളും. ഇതെല്ലം പുഷപ്മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
G20 തീം ലോഗോയിൽ പ്രദർശിപ്പിക്കുന്ന വിവിധ അലങ്കാര പൂക്കൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി പ്രമാണിച്ച് നിർമ്മിച്ച മെഗാ ഗാർഡനിൽ ആകർഷകമായ കുറ്റിച്ചെടികൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഡിഡിഎയുടെ ഹോർട്ടികൾച്ചർ വകുപ്പിന്റെ വിവിധ ഡിവിഷനുകൾ തമ്മിലുള്ള മത്സരമാണ് ഫ്ലവർ ഫെസ്റ്റിവൽ, അവർ പറഞ്ഞു. ഡിഡിഎയുടെ ഹോർട്ടികൾച്ചർ വിഭാഗത്തിലെ 11 ഡിവിഷനുകളും ഇതിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. രണ്ട് വ്യത്യസ്ത വിഭാഗങ്ങൾക്ക് കീഴിൽ പ്രദർശിപ്പിച്ചിരിക്കുന്ന, 11 വ്യത്യസ്ത വിഭാഗങ്ങൾക്ക് കീഴിലുള്ള പ്രദർശനങ്ങൾ, ശാസ്ത്രീയമായി വികസിപ്പിച്ച മൂല്യനിർണ്ണയ മാനദണ്ഡത്തെ അടിസ്ഥാനമാക്കി, ജൂറികൾ വിലയിരുത്തും, ഡിഡിഎ പറഞ്ഞു.
ഫെസ്റ്റിവലിൽ സന്ദർശകരെ ആകർഷിക്കാൻ വേണ്ടിഒരുക്കിയിരിക്കുന്ന ഒരു പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ. വിവിധ ആകർഷണങ്ങളുള്ള പുഷ്പങ്ങളുടെ പ്രദർശനത്തിനു പുറമെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന നാടൻ നൃത്ത പ്രകടനങ്ങൾ, തനത് മൺപാത്ര നിർമ്മാണം, സ്കൂൾ കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരങ്ങൾ തുടങ്ങി മറ്റനേകം കലാപരിപാടികളും പുഷ്പമേളയുടെ ഭാഗമായി നടത്തുന്നുണ്ട് എന്ന സംഘാടകർ വെളിപ്പെടുത്തി. ജെറേനിയം, ജെർബെറസ്, ഗ്ലാഡിയോലസ്, ഫർണുകൾ, ഈന്തപ്പനകൾ, ഫിലോഡെൻഡ്രോൺ തുടങ്ങിയ വിവിധയിനം പൂക്കളും പൂച്ചെണ്ടുകൾ, മാലകൾ, തൂക്കു കൊട്ടകൾ എന്നിവയും പുഷ്‌പമേളയിൽ ഒരുക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: PMSVANidhi Scheme: 4,000 വഴിയോര കച്ചവടക്കാർക്ക് വായ്പ വിതരണം ചെയ്‌ത് ഗുജറാത്ത് സർക്കാർ