എറണാകുളം: ഇയ്യാറ്റില്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍വീവ് ഷോറൂമില്‍ ഓണം കൈത്തറി എറണാകുളം വില്‍പ്പന മേളയുടെ ഉദ്ഘാടനം മേയര്‍ എം.അനില്‍കുമാര്‍ നിര്‍വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും ഹാന്‍വീവ് മുന്‍ ഡയറക്ടറുമായ വി.ജി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട്
ഡോ. ആര്‍.ഷാഹിര്‍ ഷാ യ്ക്ക് നല്‍കി നിര്‍വഹിച്ചു. ഹാന്‍വീവ് ഓണ സമ്മാന കൂപ്പണ്‍ ഉദ്ഘാടനം റീജിയണല്‍ മാനേജര്‍ എം.പി രഞ്ജിത്ത് നിര്‍വഹിച്ചു. ഷോറൂം ഇന്‍ ചാര്‍ജ് എ.കെ അഗസ്റ്റിന്‍, കെ.സി.ജിഷ എന്നിവര്‍ സംസാരിച്ചു.
എല്ലാ കൈത്തറി വസ്ത്രങ്ങള്‍ക്കും ഓഗസ്റ്റ് 28 വരെ 20% ഗവണ്‍മെന്റ് റിബേറ്റ് നല്‍കും. കൂടാതെ തിരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് 20 മുതല്‍ 70% വരെ വിലക്കിഴിവും ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, സ്‌കൂളുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് 20,000 രൂപയുടെ തുണിത്തരങ്ങള്‍ പലിശയില്ലാതെ തവണ വ്യവസ്ഥയില്‍ നല്‍കും.
1000 രൂപയുടെ നെറ്റ് തുകക്ക് ഒരു ഓണ സമ്മാനക്കൂപ്പണ്‍ നല്‍കും. ഒന്നാം സമ്മാനം ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടര്‍, രണ്ടാം സമ്മാനം വേള്‍പൂള്‍ ഓട്ടോമാറ്റിക് രണ്ട് വാഷിംഗ് മെഷീന്‍, മൂന്നാം സമ്മാനം 32 ഇഞ്ച് സാംസങ് സ്മാര്‍ട്ട് നാല് ടിവി,നാലാം സമ്മാനം 30 പേര്‍ക്ക് ഹാന്‍വീവ് കുര്‍ത്ത എന്നിങ്ങനെയാണ് സമ്മാനങ്ങള്‍.