Updated on: 4 May, 2023 1:59 PM IST
200 rupees can be send easily through by UPI Lite

രാജ്യത്തു 200 രൂപ വരെയുള്ള മിനിമം യൂപിഐ ഇടപാടുകൾ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനവുമായി ഫോൺപേ, പേയ് ടിഎം, ഭിം ആപ്പുകൾ രംഗത്തേക്ക്. യുപിഐ ലൈറ്റിൽ, പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള തുകകൾ ഇനി മുതൽ അയക്കാവുന്നതാണ്. യുപിഐ സെർവർ തകരാറും വേഗക്കുറവിന്റെ പ്രശ്‌നവും ഈ ഇടപാടുകളെ ബാധിക്കില്ലെന്നതാണ് ഇതിന്റെ ഗുണമെന്ന് അധികൃതർ പറയുന്നു.

യുപിഐ സെർവർ തകരാറും വേഗക്കുറവിന്റെ പ്രശ്‌നവും ഈ ഇടപാടുകളെ ബാധിക്കില്ലെന്നതാണ് ഇതിന്റെ ഗുണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 200 രൂപ മാത്രമായി അയക്കാൻ ഈ ആപ്പിൽ ഒരു പ്രത്യേക വാലറ്റ് സംവിധാനം ഒരുക്കും. അത് മാത്രമല്ല, ഇതിൽ പരമാവധി 2000 രൂപ വരെ ഒരേ സമയം സൂക്ഷിക്കാവുന്നതാണ്. ഇതിലെ വോലറ്റിൽ നിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ് ബുക്കുകളിലും രേഖപ്പെടുത്തേണ്ടതില്ല. ചെറിയ ഇടപാടുകൾ സ്റ്റേറ്റ്മെന്റിൽ നിറയുന്ന സാഹചര്യങ്ങളും ഇത് വഴി ഒഴിവാക്കാൻ സാധിക്കുമെന്ന് യുപിഐ അധികൃതർ പറയുന്നു. 

എങ്ങനെയാണ് ഇത് ചെയ്യുന്നത്?

1. രാജ്യത്തെ ഓൺലൈൻ സംവിധാനങ്ങളായ പേയ് ടിഎം, ഫോൺ പേ, ഭീം തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ ഏതെങ്കിലുമൊന്നിന്റെ ഹോം പേജിലെ യുപിഐ ലൈറ്റ് ഓപ്ഷൻ തുറക്കുക.

2. മൊബൈൽ ഫോണുകളിലുള്ള ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് proceed നൽകണം, ഇതിൽ ഇഷ്ടമുള്ള തുക യുപിഐ ലൈറ്റ് വോലറ്റിലേക്ക് ചേർക്കണം.

3. 200നു മുകളിലാണെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് സാധാരണ യുപിഐ പേയ്മെന്റ് വഴിയാണ് പണം കൈമാറുക. അതോടൊപ്പം, യുപിഐ ലൈറ്റിലെ തുകയുടെ വിനിയോഗം യുപിഐ ആപ്പിലൂടെ അറിയാൻ സാധിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: അസാധാരണമായ കാലാവസ്ഥ: വർഷത്തിലെ ഏറ്റവും ചൂടേറിയ മാസത്തിൽ ഡൽഹിയിൽ മൂടൽമഞ്ഞ്

Pic Courtesy: Pexels.com

Source: National Payments Corporation of India

English Summary: 200 rupees can be send easily through by UPI Lite
Published on: 04 May 2023, 12:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now