2022-23ൽ ഇന്ത്യയുടെ ഗോതമ്പ് ഉൽപ്പാദനം 112 ദശലക്ഷം ടൺ കവിയുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ ഗോതമ്പിന്റെ ഉത്പാദനം റെക്കോർഡ് തിരുത്തുമെന്നാണ് ഇന്ത്യയിലെ ഗോതമ്പു വ്യവസായികളും, കർഷകരും പറയുന്നത്.
ഗോതമ്പിന്റെ വിലവർദ്ധനവ് കാരണം കർഷകർ കൂടുതൽ പ്രദേശം ഗോതമ്പ് നടാനായി ഏറ്റെടുത്തു, ഈ വർഷം ഗോതമ്പ് നടീൽ റെക്കോർഡ് കടന്നു അതുകൊണ്ട് തന്നെ ഈ വർഷത്തെ ഗോതമ്പു ഉത്പാദനവും റെക്കോർഡ് കടക്കുമെന്നാണ് കർഷകരും വ്യവസായികളും കരുതുന്നത്.
നിലവിൽ രാജ്യത്തെ ഗോതമ്പ് വിളയുടെ സാഹചര്യം അവലോകനം ചെയ്തിട്ടുണ്ട് എന്നും, ഇന്ത്യയിൽ ഇപ്പോൾ തണുത്ത തരംഗത്തിന്റെ കാലാവസ്ഥയായതുകൊണ്ട് ഇത് ഗോതമ്പ് വിളയുടെ വളർച്ചയ്ക്ക് തികച്ചും അനുകൂലമാണ്; ആയതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നല്ല രീതിയിൽ ഗോതമ്പ് ഉത്പാദനം നടക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ഉയർന്ന വിളവ് തരുന്ന ഇനങ്ങളും, നല്ല കാലാവസ്ഥയും ഉപയോഗിച്ച് നടീൽ പ്രദേശങ്ങൾ വിപുലീകരിക്കാൻ കർഷകരെ പ്രേരിപ്പിച്ചതിന് ശേഷം എക്കാലത്തെയും ഉയർന്ന വിലയ്ക്ക്; രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനം റെക്കോർഡിലേക്ക് കുതിക്കുമെന്നാണ് ഒദ്യോഗിക വൃത്തങ്ങൾ കരുതുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കടുത്ത തണുപ്പിലേക്ക് ഉത്തരേന്ത്യ, മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ