1. 21-ാമത് കന്നുകാലി സെൻസസിന് സംസ്ഥാനത്ത് തുടക്കമായി. 1919 മുതലാണ് രാജ്യത്ത് കന്നുകാലി സെൻസസ് ആരംഭിച്ചത്. ഇതിനെ തുടർന്ന് ഓരോ 5 വർഷം കൂടുമ്പോഴും രാജ്യത്തു കന്നുകാലികളുടെ കണക്കെടുപ്പ് നടന്നു വരുന്നുണ്ട്. സെപ്റ്റംബർ 2 മുതൽ ആരംഭിച്ച ഇരുപത്തിയൊന്നാമതു കന്നുകാലി സെൻസസിനായി വകുപ്പിൽ നിന്നും 3500 ലധികം എന്യൂമറേറ്റമാരെ നിയമിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു 4 മാസം കൊണ്ട് മൃഗങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിച്ചു ക്രോഡീകരിച്ചു കേന്ദ്ര സർക്കാരിന് സമർപ്പിക്കുവാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സെൻസസിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. ഇന്ത്യയൊട്ടാകെ ഒരേ സമയം നടക്കുന്ന കന്നുകാലി സെൻസസിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് 13ന് ഗോവയിൽ വച്ച് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രാഥമികതല പരിശീലനവും നൽകിയിരുന്നു. 2024 സെപ്റ്റംബർ 2 മുതൽ ഡിസംബർ 31 വരെയായിരിക്കും സെൻസസ് നടത്തപ്പെടുന്നത്.
2. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ തിക്കോടിയിലുള്ള തെങ്ങിന്‍തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മികച്ച ഇനം കുറ്റ്യാടി (WCT) തെങ്ങിന്‍ തൈകളും ( ഇളനീർ ആവശ്യത്തിനായുപ്രയോഗിക്കുന്ന കുറിയ ഇനംതെങ്ങിന്‍ തൈകളും ഒരു തൈക്ക് 100 രൂപ വിലയില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൊയിലാണ്ടിക്കും പയ്യോളിക്കുമിടയില്‍ ദേശീയ പാത 66 ന് സമീപം തിക്കോടിയില്‍ ഉള്ള തെങ്ങിന്‍തൈ വളര്‍ത്ത് കേന്ദ്രവുമായി ബന്ധപ്പെട്ട് തൈകള്‍ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9383471810 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനുമുള്ള സാധ്യതയുമുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.