എറണാകുളം: കൊച്ചി നിയോജകമണ്ഡലത്തിൽ 2.41കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. എംഎൽഎ നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
ചെല്ലാനം വാർഡ് 14ലെ ഇടവഴിക്കൽ പാലം- ഗോണ്ടുപറമ്പ് പാലം വരെയുള്ള റോഡിന് 39.36 ലക്ഷം രൂപ, കുമ്പളങ്ങി വാർഡ് 9 ലെ അങ്കണവാടിയുടെയും ഫാമിലി ഹെൽത്ത് സെന്റർ കെട്ടിടത്തിന്റെയും നിർമ്മാണത്തിന് 41.40ലക്ഷം, കുമ്പളങ്ങി വാർഡ് 16ൽ സച്ചിൻ ടെണ്ടുൽക്കർ നടപ്പാത നിർമ്മാണത്തിന് 56.20ലക്ഷം, ചെല്ലാനം വാർഡ് 14ൽ തറേപ്പറമ്പ് നടപ്പാത നിർമ്മാണത്തിന് 32.60 ലക്ഷം, കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 24ൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് സമീപം ഓപ്പൺ
സ്റ്റേജ് നിർമ്മാണത്തിന് 30ലക്ഷം, കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 1ൽ ചിരട്ടപാലം തോടിന്റെ പാർശ്വഭിത്തി സംരക്ഷണത്തിന് 16ലക്ഷം, ചെല്ലാനം വാർഡ് 1ൽ അങ്കണവാടി നമ്പർ 60ന് 25ലക്ഷം രൂപ എന്നിവയാണ് ഭരണാനുമതി ലഭിച്ച പ്രവർത്തികൾ.
തദ്ദേശവകുപ്പ് എൻജിനീയറിങ് വിഭാഗത്തിനാണ് പദ്ധതി നിർവഹണ ചുമതല നൽകിയിരിക്കുന്നത്. ടെൻഡർ നടപടികൾ സ്വീകരിച്ച് എത്രയും വേഗം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുള്ളതായി കെ.ജെ മാക്സി എം.എൽ.എ അറിയിച്ചു.