1. കശുമാവ് കര്‍ഷകര്‍ക്ക് 40 ശതമാനം സബ്‌സിഡിയോടു കൂടി തേനീച്ച കോളനികളും ഉപകരണങ്ങളും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കശുമാവ് തോട്ടങ്ങളില്‍ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി, ഹോര്‍ട്ടി കോര്‍പ്പിന്റെ സഹകരണത്തോടെയാണ് തേനീച്ച കോളനികളും ഉപകരണങ്ങളും നല്‍കുന്നത്. 60 ശതമാനം തുക കര്‍ഷകര്‍ വഹിക്കണം. അപേക്ഷാ ഫോം www.ksacc.kerala.gov.in ൽ നിന്നും ജില്ല ഫീല്‍ഡ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം- 691001 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 നകം ലഭിക്കണം. പദ്ധതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0474-2760456, 9496046000, 9496047000 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
2. പത്തനംതിട്ട ജില്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബർ 9 -ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ "താറാവ് വളർത്തൽ" എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 0469 - 2965535 എന്ന ഫോൺ നമ്പറിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് മാത്രം സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. മഴയോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.