ബാങ്ക് ഓഫ് ബറോഡയിൽ ഹ്യൂമൻ റിസോഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കാനായി bankofbaroda.in സന്ദർശിക്കുക. ഏപ്രിൽ 29 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 511 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഒഴിവുകൾ ഇങ്ങനെ
- സീനിയർ റിലേഷൻഷിപ്പ് മാനേജർ- 407 (Senior Relationship Manager - 407)
- ഇ വെൽത്ത് റിലേഷൻഷിപ്പ് മാനേജർ- 50 (E-wealth Relationship Manager - 50_
- ടെറിറ്ററി ഹെഡ്- 44 (Territory Head - 44)
- ഗ്രൂപ്പ് ഹെഡ്- 6 (Group Head - 6)
- പ്രോഡക്ട് ഹെഡ് (ഇൻവെസ്റ്റ്മെന്റ് ആന്റ് റിസർച്ച്)- 1 (Product Head (Investment & Research) - 1)
- ഹെഡ് (ഓപ്പറേഷൻസ് ആന്റ് ടെക്നോളജി)- 1 (Head (Operations & Technology) - 1)
- ഡിജിറ്റൽ സെയിൽസ് മാനേജർ- 1 (Digital Sales Manager - 1)
- ഐ.ടി ഫങ്ഷണൽ അനലിസ്റ്റ് മാനേജർ- 1 (IT Functional Analyst Manager - 1)
വിദ്യാഭ്യാസ യോഗ്യത പ്രായപരിധി തുടങ്ങിയ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ നോക്കി മനസ്സിലാക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്ത്ഥികൾക്ക് അഭിമുഖം/ ഗ്രൂപ്പ് ഡിസ്ക്കഷൻ/ മറ്റ് തെരഞ്ഞെടുപ്പ് രീതികൾ എന്നിവയുണ്ടാകും. ഇതിൽ മികവ് തെളിയിക്കുന്നവരെ തെരഞ്ഞെടുക്കും.
ആകെ ഒഴിവുകൾ 511
അപേക്ഷ സമർപ്പിക്കാൻ bankofbaroda.in സന്ദർശിക്കുക
അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 29