Updated on: 5 February, 2022 1:11 PM IST
ജീവനക്കാരുടെ ശമ്പളം കൂട്ടും ഒപ്പം 14% ഡിഎ വർധനവും

ഏഴാം ശമ്പള കമ്മീഷനിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത ജീവനക്കാർക്ക് സന്തോഷം പകരുന്നതാണ്. 2022 ബജറ്റ് അവതരണത്തിന് ശേഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിനെ കുറിച്ചാണ് പുതിയ വാർത്ത. 2022ലെ ബജറ്റിന് പിന്നാലെ, ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ്-Dearness allowance) സർക്കാർ 14 ശതമാനമായി ഉയർത്തി. ഏതൊക്കെ ജീവനക്കാർക്കാണ് 14% ഡിഎ വർധനവ് ലഭിക്കുന്നതെന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) സർക്കാർ വർധിപ്പിച്ചു. ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കുമെന്നായിരുന്നു സൂചനകളുണ്ടായിരുന്നു. എന്നാൽ, 3 ശതമാനമല്ല 14 ശതമാനമാണ് ക്ഷാമബത്ത ഉയർത്തിയിരിക്കുന്നത്. എന്നാൽ, ഡിഎയിലെ ഈ വർധനവ് കേന്ദ്രസർക്കാരിന് കീഴിലുള്ള പൊതുമേഖലാ സംരംഭങ്ങളിലെ (സിപിഎസ്ഇ) ജീവനക്കാർക്ക് മാത്രമായിരിക്കും.

ജീവനക്കാരുടെ ഡിഎ 184.1% പുതുക്കി

ജനുവരിയിൽ, കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ (സിപിഎസ്ഇ) ഡിയർനസ് അലവൻസ് പുതുക്കിയിരുന്നു. നേരത്തെ ജീവനക്കാർക്ക് 170.5% നിരക്കിലാണ് ഡിഎ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴിത് 184.1% ആയി ഉയർന്നിട്ടുണ്ട്.
അതായത്, സി‌പി‌എസ്‌ഇ ബോർഡ് തലത്തിലും താഴെയുള്ള ബോർഡ് ലെവൽ ഓഫീസർമാർക്കും ആനുകൂല്യം നൽകുമെന്ന് അണ്ടർ സെക്രട്ടറി സാമുവൽ ഹക്ക് പറഞ്ഞിട്ടുണ്ട്. ഈ ജീവനക്കാരുടെ ഡിയർനസ് അലവൻസ് (ഡിഎ) പുതുക്കിയിട്ടുണ്ട്. ഇവർക്കെല്ലാം ഇപ്പോൾ 184.1% നിരക്കിൽ ക്ഷാമബത്ത ലഭിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission: സന്തോഷ വാർത്ത! കേന്ദ്ര സർക്കാർ ജീവനക്കാരുടെ എച്ച്ആർഎ വർധിപ്പിക്കും

ഇതിന് പുറമെ, ജീവനക്കാർക്ക് സർക്കാർ ക്ഷാമബത്തയിൽ കഴിഞ്ഞ 18 മാസങ്ങളായി കുടിശ്ശിക നൽകാനുണ്ട്. ഇത് സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തത വരുത്തി. അതായയത്, ജീവനക്കാരുടെ ഡിഎയിലെ കുടിശ്ശിക നൽകുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നാണ് സർക്കാർ പുതിയതായി അറിയിച്ചിട്ടുള്ളത്.

2020 ജനുവരി മുതൽ 2021 ജൂൺ വരെ തടഞ്ഞുവച്ച ക്ഷാമബത്ത ലഭിക്കാൻ കേന്ദ്ര സർക്കാർ ജീവനക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഈ വർഷം തന്നെ ഡിഎ കുടിശ്ശിക അനുവദിക്കുന്നതിൽ സർക്കാർ തീരുമാനം കൈക്കൊള്ളുമെന്ന് ജീവനക്കാരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത് നിലവിൽ പരിഗണിക്കുന്നില്ലെന്ന് തന്നെയാണ് സർക്കാർ വിശദമാക്കുന്നത്.

എന്താണ് ഡിയർനെസ് അലവൻസ്? (What id Dearness Allowance?)

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മികച്ചതാക്കുന്നതിന് നൽകുന്ന പണമാണ് ഡിയർനസ് അലവൻസ് അഥവാ ക്ഷാമബത്ത (Dearness allowance). അതായത്, പണപ്പെരുപ്പം വന്നതിന് ശേഷം ജീവനക്കാരുടെ ജീവിത നിലവാരത്തിൽ വ്യത്യാസമുണ്ടാകിതിരിക്കാനാണ് ഈ തുകയിലൂടെ ഉദ്ദേശിക്കുന്നത്.

സർക്കാർ ജീവനക്കാരെ കൂടാതെ, പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ പണം ലഭിക്കുന്നു. ക്ഷാമബത്തയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ഇതിന് തുടക്കമാകുന്നത് രണ്ടാം ലോക മഹായുദ്ധകാലത്താണ്.
ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങൾക്കുമുള്ള ചെലവിനുള്ള പണം സൈനികർക്ക് നൽകുന്ന ശമ്പളത്തിന് പുറമെ ലഭ്യമാക്കുകയായിരുന്നു. അന്ന് ഡിയർനെസ് ഫുഡ് അലവൻസ് എന്ന പേരിലാണ് ഈ ആനുകൂല്യം അറിയപ്പെട്ടിരുന്നത്.
1972ൽ ഇന്ത്യയിലും ഇത് ആദ്യമായി അവതരിപ്പിച്ച ശേഷം എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഡിയർനസ് അലവൻസ് വിതരണം ചെയ്തു തുടങ്ങുകയായിരുന്നു.

English Summary: 7th Pay Commission: Employees Will Get 14% Hike In DA Hike
Published on: 04 February 2022, 11:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now