7th Pay Commission Update: ഈ മാസം അവസാനിക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാർ ജീവനക്കാരെ തേടി ആ സന്തോഷ വാർത്ത എത്തും. അതായത്, 2021-22 സാമ്പത്തിക വർഷം മാർച്ച് 31ന് മുൻപ് ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഫാക്ടർ (fitment factor) കൂടുകയാണെന്നും, ഇതിലൂടെ അടിസ്ഥാന ശമ്പളവും വർധിക്കുമെന്നാണ് പുതിയതായി വരുന്ന റിപ്പോർട്ടുകൾ.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission: ജീവനക്കാരുടെ ശമ്പളം കൂട്ടും, 14% ഡിഎ വർധനവും
അതായത്, ഫിറ്റ്‌മെന്റ് ഫാക്ടർ 2.57ൽ നിന്ന് 3.68 ആയി ഉയരുമെന്ന് ഏഴാം ശമ്പള കമ്മീഷന്റെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഇതിന് സർക്കാർ ഉടനെ തന്നെ അനുമതി നൽകുമെന്നും സൂചനയുണ്ട്.
ഫിറ്റ്‌മെന്റ് ഫാക്ടർ 2.57ൽ നിന്ന് 3.68 ആയി ഉയരും (Fitment Factor to increase from 2.57 to 3.68)
കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയാക്കി ഉയർത്തുമെന്നും, ഫിറ്റ്‌മെന്റ് ഫാക്ടർ 2.57ൽ നിന്ന് 3.68 ആക്കണമെന്നുമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ ഏറെ നാളായി ആവശ്യപ്പെടുന്നത്.
ഇങ്ങനെ ഫിറ്റ്‌മെന്റ് ഫാക്‌ടറിൽ സർക്കാർ വർധനവ് പ്രഖ്യാപിച്ചാൽ, തൽഫലമായി അവരുടെ ശമ്പളവും ഉയരും. ജീവനക്കാർക്ക് നിലവിൽ 2.57 ശതമാനം ഫിറ്റ്‌മെന്റ് ഫാക്‌ടറിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം ലഭിക്കുന്നത്. ഇത് 3.68 ശതമാനത്തിൽ എത്തിയാൽ അടിസ്ഥാന ശമ്പളത്തിൽ 8,000 രൂപയുടെ വർധനവുണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission: സന്തോഷ വാർത്ത! കേന്ദ്ര സർക്കാർ ജീവനക്കാരുടെ എച്ച്ആർഎ വർധിപ്പിക്കും
അതായത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം വേതനം പ്രതിമാസം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി ഉയർത്തും.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission Latest: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും ബമ്പർ വർധനവ് വരുന്നു
അങ്ങനെയെങ്കിൽ, ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 ആയി ഉയർത്തിയാൽ ജീവനക്കാരുടെ അടിസ്ഥാന വേതനം 26,000 രൂപയായി ഉയരും. 2.57 ഫിറ്റ്‌മെന്റ് ഘടകം അനുസരിച്ച്, നിങ്ങളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയാണെങ്കിൽ, അലവൻസുകളില്ലാതെ നിങ്ങൾക്ക് 46,260 രൂപ (18,000 X 2.57 = 46,260) ലഭിക്കും.
ഇപ്പോൾ, ഫിറ്റ്മെന്റ് ഘടകം 3.68 ആണെങ്കിൽ, നിങ്ങളുടെ ശമ്പളം 95,680 രൂപയാകും (26000X3.68 = 95,680). അതായത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 49,420 രൂപയായി (95,680 - 46,260) വർധിക്കും.
2017 ജൂണിൽ 34 ഭേദഗതികളോടെ ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission: 1 കോടിയിലധികം ജീവനക്കാർക്ക് 90,000 രൂപയുടെ ശമ്പള വർധനവ്
എൻട്രി-ലെവൽ അടിസ്ഥാന ശമ്പളത്തിൽ പ്രതിമാസം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തി. ഉയർന്ന സെക്രട്ടറി തലത്തിലുള്ള ജീവക്കാരുടെ ശമ്പളം 90,000 രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായി ഉയർന്നു.
ഹോളിക്ക് മുൻപ് ശമ്പള വർധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഏഴാം ശമ്പള കമ്മീഷനിൽ നിന്ന് വരുന്ന ഏറ്റവും പുതിയ വാർത്തകൾ വ്യക്തമാക്കുന്നത് സർക്കാർ ജീവനക്കാരുടെ ശമ്പളം മാർച്ച് 31ന് മുൻപ് 49,420 രൂപ വർധിപ്പിക്കുമെന്നതാണ്.