Updated on: 12 September, 2023 2:06 PM IST
പിഎം കിസാൻ; 81,595 അനർഹർ: 81.6 കോടി രൂപ തിരിച്ചുപിടിക്കും

1. പിഎം കിസാൻ യോജന (PM Kisan Samman Nidhi Yojana) വഴി ആനുകൂല്യം ലഭിക്കുന്നവരിൽ യോഗ്യതയില്ലാത്തവർ പണം തിരികെ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. പദ്ധതിയ്ക്ക് കീഴിൽ തുടർച്ചയായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന 81,595 പേർ അനർഹരാണെന്ന് ബിഹാർ സർക്കാർ (Bihar govt) കണ്ടെത്തി. ഇവരിൽ നിന്നും പണം പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവരിൽ നിന്നും ഏകദേശം 81.6 കോടി രൂപ തിരികെ വാങ്ങാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. അനർഹരായ കർഷകരിൽ (Ineligible farmers) നിന്നും ഇതുവരെ 10.31 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. നിയമ പ്രകാരം, സർക്കാർ ജോലിയോ, നികുതി ബാധ്യതകളോ ഉള്ളവർ, ഇപിഎഫ്ഒ അംഗങ്ങളോ പദ്ധതിയിൽ ചേരാൻ യോഗ്യരല്ല. ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ. അതുപോലെ ഗുണഭോക്താവ് മരണപ്പെട്ടാൽ കുടുംബത്തിന് ആനുകൂല്യം ലഭിക്കില്ല.

കൂടുതൽ വാർത്തകൾ: PM Kisan: 15th ഗഡുവിന് അർഹരായവർ ആരൊക്കെ? എങ്ങനെ അപേക്ഷിക്കാം?

2. ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടക്കുന്നു. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, അച്ചാര്‍, ബര്‍ഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ നിർമിയ്ക്കാൻ താൽപര്യമുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിവയ്ക്ക് ഏകദിന പരിശീലനം ലഭ്യമാണ്. തെങ്ങിന്‍ പൊങ്ങില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, നാളികേര ഐസ്‌ക്രീം എന്നിങ്ങനെ നാളികേര അധിഷ്ഠിത ഉത്പന്നങ്ങളുടെ ടെക്‌നോളജിയിൽ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2679680 എന്ന നമ്പറില്‍ തിങ്കള്‍ – വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണിക്കുളളില്‍ ബന്ധപ്പെടാവുന്നതാണ്. cit-aluva@coconutboard.gov.in എന്ന email id-ലും ബന്ധപ്പെടാവുന്നതാണ്.

3. ബി.ടെക് ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലെ ഡയറി സയന്‍സ് കോളേജുകളിലും, VKIDT മണ്ണുത്തിയിലും നടത്തി വരുന്ന കോഴ്‌സുകളിലേക്ക് ഈ മാസം 14ന് രാവിലെ 11 മണിക്ക് വയനാട് ജില്ലയിലെ പൂക്കോട് പ്രവർത്തിക്കുന്ന സര്‍വകലാശാല ആസ്ഥാനത്ത് വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനത്തിനായി നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവയുടെ ഒറിജിനലും പകര്‍പ്പുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kvasu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

4. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കരമന നെടുങ്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ഗുണമേന്മയുള്ള പച്ചക്കറി തൈകള്‍ വിൽക്കുന്നു. തൈ ഒന്നിന് രണ്ട് മുതൽ മൂന്ന് രൂപ നിരക്കില്‍ ലഭിക്കും. ഉമ ഇനം നെല്‍വിത്ത്, മണ്ണിര കംപോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, കൂണ്‍ വിത്ത് എന്നിവയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 – 2343586, 9847022929.

English Summary: 81 crores will be recovered from 81,595 ineligibles of pm kisan samman nidhi yojana
Published on: 12 September 2023, 01:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now