ബ്രഹ്മാവിന്റെ കാലചക്രത്തിൽ സംഭവിക്കുമെന്ന് പറയുന്ന വിചിത്രമായ സംഭവങ്ങൾക്കു പുറമെ മറ്റൊരു അസാധാരണ സംഭവം കൂടി മധ്യപ്രദേശിലെ മല്ലേയിൽ നടന്നു. പശു സിംഹക്കുട്ടിയെപ്പോലെയുള്ള പശുക്കിടാവിനെ പ്രസവിച്ചെന്ന വാർത്ത വളരെയധികം ജനശ്രദ്ധ നേടി. കൗതുകമുണർത്തുന്ന ഈ വാർത്ത നാട്ടിലെങ്ങും വലിയ കോലാഹലമുണ്ടാക്കി.
മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിലെ ഗോർഖ ഗ്രാമത്തിലാണ് സംഭവം നടന്നത്. നാഥുലാൽ ശിൽപാകർ എന്ന കർഷകന്റെ പശുവാണ് സിംഹക്കുട്ടിയെപ്പോലെയുള്ള പശുക്കിടാവിനെ പ്രസവിച്ചത്. സംഭവം ഗ്രാമത്തിൽ ഉടനീളം പടർന്നു, കർഷകന്റെ വീട്ടിൽ ഒരു വലിയ ജനക്കൂട്ടം തന്നെ എത്തി, ഈ അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ ജനങ്ങൾ തടിച്ചുകൂടി.
അടുത്തിടെ നടന്ന ഈ അത്ഭുതകരമായ സംഭവം ഡോക്ടർമാരെയും അമ്പരപ്പിച്ചു. ഇത് പ്രകൃതിയുടെ അത്ഭുത സംഭവമല്ലെന്നും ഭ്രൂണത്തിന്റെ ശരിയായ വളർച്ചയില്ലാത്തതുമൂലമുള്ള പ്രശ്നമാണെന്നും, വെറ്ററിനറി ഡോക്ടർ എൻ.കെ.തിവാരി അഭിപ്രായപ്പെട്ടു. പശുവിന്റെ വയറ്റിലെ തകരാർ മൂലമാണ് പശുക്കുട്ടി സിംഹത്തെപ്പോലെ ജനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. പശുവിന്റെ ഗർഭപാത്രത്തിലുണ്ടായ തകരാർ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യമൊട്ടാകെ വൃക്ഷത്തൈ വളർത്താൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ ഗ്രീൻ കൗൺസിൽ
Pic Courtesy: Canva.com
Source: Madhya Pradesh State Website