ആധാർ തിരുത്താനുള്ള അവസാന ദിവസം ആയെനന് കരുതി തിരക്ക് പിടിക്കേണ്ട, ആധാറിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും, തിരുത്തുന്നതിനും, പുതുക്കുന്നതിനുള്ള സമയം വീണ്ടും നീട്ടി. ഡിസംബർ 14 വരെയാണ് നീട്ടിയത്. മുമ്പ് ജൂൺ 14 വരെയായിരുന്നു സമയം പിന്നീട് പുതുക്കി സെപ്റ്റംബർ 14 ആക്കിയിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും പുതുക്കിയാണ് ഡിസംബർ 14 വരെ ആക്കിയത്.
നല്ല പ്രതികരണം ലഭിച്ചത് കൊണ്ട് തന്നെ ആധാറിലെ രേഖകൾ പുതുക്കുന്നതിനായി ഡിസംബർ 14 വരെ സൗജന്യമായി നീട്ടിയെന്നാണ് യുണീക്ക് എഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.
10 വർഷം കഴിഞ്ഞ ആധാർ കാർഡുകൾ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്നും രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നും ചെയ്യാൻ യുഐഡിഎഐ (യൂണിഫൈഡ് ഐഡന്‍റിഫിക്കേഷന്‍ അതോററ്ററി ഓഫ് ഇന്ത്യ) പറഞ്ഞിട്ടുണ്ട്. ആധാർ വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിന് വേണ്ടിയാണിത്.
നമുക്ക് സ്വന്തമായോ അല്ലെങ്കിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ വഴിയോ ആധാർ തിരുത്താം. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക... എന്നാൽ ഇത് അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങൾ വഴിയോ ആകുമ്പോൾ 50 രൂപ നൽകണം. ശ്രദ്ധിക്കുക: വെബ്സൈറ്റ് വഴി വിലാസം, നമ്പർ, മെയിൽ ഐഡി എന്നിവ മാത്രമാണ് തിരുത്താൻ സാധിക്കുക. പേരിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്ന് ഉണ്ടെങ്കിൽ ആധാർ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങളിലോ പോയി തന്നെ ചെയ്യണം.
സര്‍ക്കാര്‍ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് കാര്യങ്ങൾക്കും ഇപ്പോൾ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. പല രേഖകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാൻ ഇതിനോടകം തന്നെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ, പിഎഫ്, പാസ്പോർട്ട് എന്നിവ പോലുള്ള സേവനങ്ങൾക്ക് ഇപ്പോൾ ആധാർ നിർബന്ധമാണ്.
ആധാർ വിവരങ്ങൾ എങ്ങനെ സൗജന്യമായി പുതുക്കാം?
ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉണ്ടായിരിക്കണം, അതിലേക്കാണ് OTP വരിക.
1. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. Welcome to myAadhaar എന്ന് കാണാൻ സാധിക്കും, അതിന് താഴെ കാണുന്ന Login ക്ലിക്ക് ചെയ്യുക
3. ആധാർ നമ്പറും ക്യാപ്ചയും കൊടുത്ത ശേഷം OTP കൊടുത്ത് ലോഗിൻ ചെയ്യാം
4. Address Update എന്നത് ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് എന്താണോ തിരുത്താനുള്ളത് അത് തിരുത്താവുന്നതാണ്.
5. രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിക്കും, OTP കൊടുത്ത് വേരിഫൈ ക്ലിക്ക് ചെയ്യുക
6. ആധാർ വിലാസം അപ്ഡേറ്റ് ചെയ്ത വിവരം SMS വഴിയോ അല്ലെങ്കിൽ കൊടുത്തിരിക്കുന്ന ഇമെയിൽ വഴിയോ നിങ്ങളെ അറിയിക്കുന്നതായിരിക്കും.
നിങ്ങൾക്ക് വേണമെങ്കിൽ പുതിയ പി.വി.സി കാർഡ് പ്രിൻ്റ് ചെയ്യുന്നതിനുള്ള അപേക്ഷയും നൽകാവുന്നതാണ്. എന്നാൽ ഇതിന് അധിക ചാർജ്ജ് ഉണ്ടായിരിക്കും.