നവജാത ശിശുക്കൾക്കും ആധാർ കാർഡ് നൽകാൻ യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ UIDAI തീരുമാനിച്ചു.
ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി ആധാർ മാറിയതോടെയാണ് പുതിയ തീരുമാനം. ബയോ മെട്രിക്ക് (വിരലടയാളം) ഉൾപെടുത്താതെയാകും നവജാത ശിശുക്കൾക്ക് ആധാർ നൽകുക. രക്ഷാകർത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക്ക് വിവിയരങ്ങൾക്കായി ശേഖരിക്കുക.
കുട്ടിക്ക് 5 വയസ്സാകുമ്പോൾ 10 വിരലുകളുടെ ബയോമെട്രിക്ക് രേഖപ്പെടുത്താം. ഓൺലൈനായും ഓഫ്‌ലൈനായും ഇതിനായി അപേക്ഷ നൽകാം. ഓഫ്‌ലൈനിലാണെങ്കിൽ ആധാർ എൻറോൾമെന്റ് സെന്ററിലെത്തി അപേക്ഷ നൽകണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. ഓൺലൈനായി അപേക്ഷിക്കാൻ യു ഐ ഡി എ ഐ യുടെ വെബ്സൈറ്റിലെ രെജിസ്ട്രേഷൻ ലിങ്ക് ഇതിനായി ഉപയോഗപ്പെടുത്താം.
ഇതിനായി uidai.gov.in ൽ ലോഗിൻ ചെയ്യുക. ഹോം പേജിലുള്ള ആധാർകാർഡ് രെജിസ്ട്രേഷൻ ഉപയോഗിച്ച് കുട്ടിയുടെ പേര്, രക്ഷകർതാവിന്റെ ഫോൺ നമ്പർ, ഇ മെയിൽ ഐ ഡി എന്നിവ നല്കണം. ഇതിനു ശേഷം, വിലാസം, സ്ഥലം, ജില്ല, സംസ്ഥാനം, തുടങ്ങിയ വിവിരങ്ങൾ നൽകണം.
ഫിക്സ് അപ്പോയിന്റ്മെന്റ് ടാബിൽ ക്ലിക്ക് ചെയ്യുക. ആധാർകാർഡ് രെജിസ്ട്രേഷൻ നടത്താൻ ഉദ്ദേശിക്കുന്ന തിയതി രേഖപ്പെടുത്തുക. അസത്തുള്ള ആധാർ എൻറോൾമെൻറ് സെന്റർ തെരഞ്ഞെടുത്ത് ആധാർ കരസ്തമാകം. നൽകിയ വിവിരങ്ങളിൽ മാറ്റം വരുത്താൻ ഒരു തവണ മാത്രമേ അവസരം ഉണ്ടാകൂ.