രാജ്യത്ത് ഡെബിറ്റ് കാർഡിന് പകരം ആധാർ നമ്പർ നൽകിയും ഗൂഗിൾ പേ വഴി ഇനി യുപിഐ അക്കൗണ്ട് സൃഷ്ടിക്കാമെന്ന് വെളിപ്പെടുത്തി യൂപിഐയുടെ ഓദ്യോഗിക വൃത്തങ്ങൾ. നിലവിൽ രാജ്യത്ത്, ഡെബിറ്റ് കാർഡ് വിവരങ്ങൽ ഉപയോഗിച്ച് മാത്രമേ ഗൂഗിൾ പേ യുപിഐ അക്കൗണ്ട് സജ്‌ജമാക്കുവാൻ കഴിയൂകയൊള്ളു. ഇന്ത്യയിൽ ഉപയോഗിക്കുന്ന പല യുപിഐ ആപ്പുകളും നിലവിൽ ഈ സൗകര്യം നൽകുന്നുണ്ട്.
ഗൂഗിൾ പേ അക്കൗണ്ട് ഉണ്ടാക്കുമ്പോൾ ഡെബിറ്റ് കാർഡ് ഓപ്ഷനൊപ്പം ആധാർ ഓപ്ഷനും കാണാൻ സാധിക്കും. ആധാർ കാർഡിലെ ആദ്യ 6 അക്കം ടൈപ്പ് ചെയ്‌ത് ലഭിക്കുന്ന ഒടിപി നൽകിയാൽ പിന്നെ യൂപിഐ പിൻ നമ്പർ ക്രമീകരിക്കാവുന്നതാണ് എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര മന്ത്രി പുരുഷോത്തം രൂപാലയുടെ നേതൃത്വത്തിൽ നടത്തുന്ന സാഗർ പരിക്രമ യാത്രയുടെ ഏഴാം ഘട്ടം ഇന്ന് ആരംഭിക്കും
Pic Courtesy: Navy.com
Source: UPI