Updated on: 29 April, 2024 3:08 PM IST
Aadhaar-PAN link: An opportunity to avoid fines

നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്‌തോ? ഇല്ലെങ്കിൽ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ ഒരു അവസരം ഒരുക്കുകയാണ് ആദായനികുതി വകുപ്പ്. സമയപരിധിയിൽ ഇളവ് നൽകിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. 2023 ജൂൺ 30-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പിഴ ചുമത്താനായിരുന്നു മുമ്പ് തീരുമാനം. എന്നാൽ പുതുക്കിയ തീരുമാനം പ്രകാരം മെയ് 31 നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മതിയാകും.

മേയ് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞാൽ ടിഡിഎസ് കൂടുതൽ ഈടാക്കുന്ന തരത്തിലുള്ള നടപടിയെടുക്കില്ല. ആദായനികുതി നിയമങ്ങൾ അനുസരിച്ച് നികുതിദായകൻ തൻ്റെ ആധാർ നമ്പറുമായി പാൻ ബന്ധിപ്പിക്കണമെന്ന് നിർബന്ധമാണ്.

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പാൻ കാർഡ് അസാധുവാക്കപ്പെടും. അതിനർത്ഥം നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പാൻ കാർഡ് സാധുവായിരിക്കില്ല എന്നാണ്. പാൻ കാർഡ് പ്രവർത്തനരഹിതമാകുകയാണെങ്കിൽ നികുതി റീഫണ്ടും പലിശയും ലഭിക്കില്ല. മാത്രമല്ല ഉയർന്ന നിരക്കിൽ ടി.ഡി.എസ് ഈടാക്കുകയും ചെയ്യും. ഇടപാട് നടത്തുമ്പോൾ ബാധകമായതിൻ്റെ ഇരട്ടി നിരക്കിൽ ടിഡിഎസും നൽകേണ്ടിവരും.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് എന്ത് ചെയ്യണം?

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ആദായനികുതി വകുപ്പിൻ്റെ https://www.incometax.gov.in/iec/foportal/ വെബ്‌സൈറ്റ് സന്ദർശിക്കുക. ലിങ്ക് ആധാർ https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പാൻ കാർഡ് നമ്പറും, ആധാർ നമ്പറും നൽകി ‘വാലിഡേറ്റ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം ആധാർ കാർഡ് അനുസരിച്ച് പേരും മൊബൈൽ നമ്പറും നൽകി ‘ലിങ്ക് ആധാർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി വാലിഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

English Summary: Aadhaar-PAN link: An opportunity to avoid fines
Published on: 29 April 2024, 03:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now