ഇന്ത്യയിലെ പ്രധാന ഐഡൻ്റിറ്റി കാർഡായ ആധാറിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും, തിരുത്തുന്നതിനും, പുതുക്കുന്നതിനുള്ള സമയം ഒരാഴ്ച കൂടി മാത്രം. സെപ്റ്റംബർ 14 വരെയാണ് സൗജന്യമായി ആധാർ തിരുത്തുന്നതിന് വേണ്ടി സമയം അനുവദിച്ചത്. മുമ്പ് ജൂൺ 14 വരെയായിരുന്നു സമയം ഉണ്ടായിരുന്നത്, എന്നാൽ പിന്നീട് ഇത് നീട്ടി സെപ്റ്റംബർ 14 വരെയാക്കുകയായിരുന്നു.
സര്‍ക്കാര്‍ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് കാര്യങ്ങൾക്കും ഇപ്പോൾ ആധാർ നിർബന്ധമാണ്. പല രേഖകളും ബാങ്ക് അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാൻ ഇതിനോടകം തന്നെ സർക്കാർ പറഞ്ഞിട്ടുണ്ട്. പാൻ, പിഎഫ്, പാസ്പോർട്ട് എന്നിവ പോലുള്ള സേവനങ്ങൾക്ക് ഇപ്പോഞ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്.
ആധാർ എടുത്ത് 10 വർഷമായവരോട് തിരിച്ചറിയൽ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ (യൂണിഫൈഡ് ഐഡന്‍റിഫിക്കേഷന്‍ അതോററ്ററി ഓഫ് ഇന്ത്യ) പറഞ്ഞിട്ടുണ്ട്. ആധാർ വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിന് വേണ്ടിയാണിത്.
myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് കയറി നിങ്ങൾക്ക് സ്വന്തമായി തന്നെ ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ അക്ഷയ സെൻ്റർ വഴി ഇത് ചെയ്യുമ്പോൾ 50 രൂപ നൽകണം.ശ്രദ്ധിക്കുക myaadhaar.uidai.gov.in വെബ്സൈറ്റ് വഴി നിങ്ങൾക്ക് വിലാസവും, നമ്പറും മാത്രമാണ് സ്വന്തമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക, പേരിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ആധാർ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങളിലോ പോയി തന്നെ ചെയ്യണം.
ആധാർ വിവരങ്ങൾ എങ്ങനെ പുതുക്കാം?
ആധാറിലെ വിവരങ്ങൾ പുതുക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉണ്ടായിരിക്കണം, അതിലേക്കാണ് OTP വരിക.
1. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. Welcome to myAadhaar എന്ന് കാണാൻ സാധിക്കും, അതിന് താഴെ കാണുന്ന Login ക്ലിക്ക് ചെയ്യുക
3. ആധാർ നമ്പറും ക്യാപ്ചയും കൊടുത്ത ശേഷം OTP കൊടുത്ത് ലോഗിൻ ചെയ്യാം
4. Address Update എന്നത് ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആധാർ അപ്ഡേറ്റ് ചെയ്യുക
5. രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിക്കും, OTP കൊടുത്ത് വേരിഫൈ ക്ലിക്ക് ചെയ്യുക
6. ആധാർ വിലാസം അപ്ഡേറ്റ് ചെയ്ത വിവരം SMS വഴി നിങ്ങളെ അറിയിക്കുന്നതായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്