Updated on: 11 January, 2023 6:38 PM IST
Aadhar offline verification, civilians data's should not be kept says UIDAI

1. ഓഫ്‌ലൈൻ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയായതിന് ശേഷം പൗരന്മാരുടെ ഡാറ്റ സംഭരിക്കുന്നതിനും, ശേഖരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ യൂണിക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India), UIDAI ഉപയോക്താക്കളുടെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ നടത്തുന്ന സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ, Offline Verification Seeking Identities ആധാർ കാർഡിന്റെ എല്ലാ രൂപങ്ങളിലും ഫിസിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് പകർപ്പ് ആവശ്യപ്പെടുന്നതിന് പകരം സ്ഥിരീകരണം നടത്തേണ്ട ഉപയോക്താവ്, QR കോഡ് ഉപയോഗിക്കണമെന്നും UIDAI പറഞ്ഞു.

2.ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ, പെരുംതുരുത്തികരി പാടശേഖരത്തിലെ കൊയ്ത്തുത്സവം കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

3. കൃഷിയിടങ്ങളില്‍ വൈദ്യുതിയില്‍ പ്രവൃത്തിക്കുന്ന മോട്ടോര്‍ പമ്പുകള്‍ സാമ്പത്തിക ചെലവില്ലാതെ സൗരോര്‍ജ്ജത്തിലേക്ക് മാറ്റാവുന്ന പദ്ധതിയുമായി അനെര്‍ട്ട്. സൗരോര്‍ജ വൈദ്യുതോത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പി.എം. കുസും യോജന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 3500 സൗജന്യ കാര്‍ഷിക കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുള്ളവര്‍ക്കാണ് ഈ പദ്ധതി അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന, സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ പൂര്‍ണമായും സൗജന്യമായാണ് അനെര്‍ട്ട്, ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ബെഞ്ച് മാര്‍ക്ക് തുകയില്‍ 30% കേന്ദ്ര സബ്സിഡിയും, ബാക്കി വരുന്ന പദ്ധതി തുക നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ സ്‌കീമില്‍ വായ്പയായി അനെര്‍ട്ട് കണ്ടെത്തുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ, അനെര്‍ട്ട് ഓഫീസുമായോ ബന്ധപ്പെടണം. അനെര്‍ട്ട് ജില്ലാ ഓഫീസ് ഫോണ്‍: 0483 2730999.

4. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ, ചവറ K .M .M .L ന്റെ ടൈറ്റാനിയം സ്പോഞ്ച് പ്ളാന്റ് വികസിപ്പിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായി മിശ്ര ധാതു നിഗം ലിമിറ്റഡ് ചെയർമാൻ ഡോ.S .K . JHA യുമായി കേരള വ്യവസായ- നിയമ മന്ത്രി P. രാജീവ് ചർച്ച നടത്തി. വ്യോമയാന രംഗത്തും, ബഹിരാകാശ പ്രതിരോധ മേഖലകളിലുമെല്ലാം ഉപയോഗിക്കുന്ന ടൈറ്റാനിയം സ്പോഞ്ച് നേരത്തെ ഇറക്കുമതി ചെയ്യുകയായിരുന്നു. കെ.എം.എം.എല്ലിലെ പ്ളാന്റില്‍ നിർമ്മിക്കുന്ന ടൈറ്റാനിയം സ്പോഞ്ച് ഉയർന്ന നിലവാരം പുലർത്തുന്നതാണെന്നും, പ്ളാന്റ് വികസിപ്പിക്കുന്നത് കെ.എം.എം. എല്ലിനും കേരളത്തിനും വലിയ കരുത്താകുമെന്നും മന്ത്രി പറഞ്ഞു.

5. ആലത്തൂര്‍ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ 'പാലുത്പ്പന്ന നിര്‍മ്മാണം ' വിഷയത്തില്‍ ജനുവരി 17 മുതല്‍ 10 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പ്രവേശന ഫീസ് 135 രൂപയാണ്, പങ്കെടുക്കാൻ താത്പര്യമുള്ളവർ ആധാര്‍/ തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. താത്പര്യമുള്ളവര്‍ ജനുവരി 16 ന് ഉച്ചയ്ക്ക് 12 നകം dd-dtc pkd.dairy@kerala.gov.in, dtcalathur@gmail.com ലോ 04922 226040, 9496839675, ലോ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

6. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 17, 18 തീയതികളില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ജനുവരി 16നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്, 0497: 2763473 എന്ന നമ്പറിൽ ബന്ധപ്പെടുക.

7. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ, സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് – സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള, മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നു. 22100/- രൂപ ആകെ ചിലവ് വരുന്ന ഒരു യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 10525/- രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. താത്പര്യമുള്ളവർ serviceonline.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗുണഭോക്തൃവിഹിതമായ 11575/- രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂര്‍ അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള പി.ഒ., പാളയം, തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലോ, 0471 2330857, 9188954089 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുകയോ, www.shm.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

8. ആലപ്പുഴ ജില്ലയിൽ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽ നിന്ന് സപ്ലൈകോ മുഖേന ഇതു വരെ സംഭരിച്ചത് 43414 ദശാംശം 931 മെട്രിക് ടൺ നെല്ല്. 9581 ദശാംശം 562 ഹെക്ടറിലായിരുന്നു ഇത്തവണ നെല്ല് കൃഷി ഇറക്കിയത്. ഇതിൽ 9540 ദശാംശം 5 ഹെക്ടറിലെ സംഭരണമാണ് ഇതുവരെ പൂർത്തിയായത്. ഇതോടെ ജില്ലയിലെ നെല്ല് സംഭരണം ഏകദേശം പൂർത്തിയായി. 114 പാടശേഖരങ്ങളിൽ നിന്നുള്ള 9023 കർഷകർ സംഭരിച്ച നെല്ലിന്റെ വിലയായി 89 ദശാംശം 131 കോടി രൂപയും വിതരണം ചെയ്തു. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും, കുട്ടനാട് , അമ്പലപ്പുഴ താലൂക്കുകളിൽ നിന്നാണ്, കൂടുതൽ നെല്ല് സംഭരണം നടന്നിട്ടുള്ളത് എന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അനിൽ കെ. ആന്റോ അറിയിച്ചു.

9. വ്യവസായ വാണിജ്യ വകുപ്പും, അസാപ് കേരളയും സംയുക്തമായി പാലക്കാട് ജില്ലയില്‍ നടത്തുന്ന സംരംഭകത്വ വികസനത്തിനുള്ള Digital Marketing, Beauty and Wellness Professional Certificate കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കോഴ്‌സിനു പ്രായപരിധിയില്ല. ബി.ടെക്/ എം.ബി.എ/ പോളി-ഡിപ്ലോമ/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം എന്നിവയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് യോഗ്യത. അവസാന വര്‍ഷ ഡിപ്ലോമ/ ബിരുദം/ ഇന്റര്‍നെറ്റ്-കമ്പ്യൂട്ടര്‍ സയന്‍സ് പരിജ്ഞാനമുള്ള പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ തത്തുല്യമാണ് ബ്യൂട്ടി ആന്‍ഡ് വെല്‍നസ് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍, വ്യവസായ വികസന ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് ഇന്റേണുകള്‍ മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍: 9188401709 എന്ന നമ്പറിൽ ബന്ധപ്പെടുക.

10. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്, കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചാം പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര ജില്ലാ ടാസ്ക് ഫോഴ്സ് യോഗം ചേർന്നു. അഞ്ചാം പനിയുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്ക് ഉടൻ കുത്തിവെപ്പ് നൽകണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. ഇതിനായി സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞു.
നാദാപുരത്ത് എട്ട് കുട്ടികളിലാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. രോഗവ്യാപന സാധ്യത തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. പ്രതിരോധ കുത്തിവെപ്പെടുക്കാത്തതോ, ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തതോ ആയ കുട്ടികളുടെ വാക്സിനേഷൻ വീഴ്ച വരുത്താതെ ഉടൻ എടുക്കാൻ എല്ലാ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടർ അറിയിച്ചു.

11. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി/അനുബന്ധ തൊഴിലാളി/വിധവ പെന്‍ഷന്‍ കൈപ്പറ്റുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ എല്ലാ മാസവും 1 മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താം. 2019 ഡിസംബര്‍ 31 വരെയുള്ള മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്കാണ് അവസരം. അക്ഷയകേന്ദ്രങ്ങളില്‍ നിന്നും മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റും, ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0497 2734587 എന്ന നമ്പറിൽ ബന്ധപ്പെടുക.

12. ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23 നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജീവിതോപാധികൾക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും, കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനായി, നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.

13. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നു. ഇതിൻ്റെ ഭാഗമായി കൃഷി ജാഗരൺ സ്പെഷ്യൽ മില്ലറ്റ് എഡിഷൻ പുറത്തിറക്കിയാണ് ഇതിൻ്റെ ഭാഗമാകുന്നത്. 12 ഭാഷകളിലായി 24 എഡിഷനുകൾ, ജനുവരി 12 ന് വൈകുന്നേരം 4:30 ന് കൃഷി ജാഗരൺ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പുറത്തിറക്കും. കേന്ദ്ര ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല, നിതി ആയോഗ് അംഗം രമേഷ് ചന്ദ്, അശോക് ദൽവായി NRAA CEO, ലെന ജോൺസൺ, പ്രസിഡന്റ് IFAJ എന്നിവരും മറ്റ് കൃഷി ജാഗരൺ അംഗങ്ങളും പങ്കെടുക്കും.

14. എറണാകുളം ജില്ലയിലെ, ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിൽ കര്‍ഷകര്‍ക്ക് വിളകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കി പ്രാഥമിക വിള ആരോഗ്യ കേന്ദ്രം. വിളകളെ ആക്രമിക്കുന്ന രോഗങ്ങളേയും കീടങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രം സഹായം നല്‍കുന്നുണ്ട്. വിളകളില്‍ രോഗ ലക്ഷണം കണ്ടെത്തിയാലുടൻ കര്‍ഷകര്‍ക്ക് സാമ്പിളുമായി സെന്റില്‍ എത്താം, സാമ്പിൾ പരിശോധിച്ച് ആവശ്യമായ പ്രതിവിധിയും പ്രതിരോധ മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കും. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക് ഇവിടെ നിന്നു ലഭിക്കും.

15. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Aadhar offline verification, civilians datas should not be kept says UIDAI
Published on: 11 January 2023, 06:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now