Updated on: 22 December, 2022 12:43 PM IST
According to the new food safety act's fair price has increased dealer's Margin Price says Union Minister.

2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ഭക്ഷ്യസുരക്ഷാ (ഭേദഗതി) ചട്ടങ്ങൾ, സംസ്ഥാന സർക്കാരിനുള്ള സഹായം, 2022 ലെ വ്യവസ്ഥകൾ അനുസരിച്ച്, ന്യായവില ഷോപ്പ് ഡീലർമാരുടെ മാർജിൻ നിരക്ക് 2000 രൂപയായി ഉയർത്തിയതായി കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു. പൊതുവിഭാഗം സംസ്ഥാനങ്ങൾക്ക് ക്വിന്റലിന് 90 രൂപയും പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങൾക്ക് 180 രൂപയുമായാണ് ഉയർത്തിയത്. ഇതുകൂടാതെ പൊതുവിഭാഗം സംസ്ഥാനങ്ങൾക്ക് ക്വിന്റലിന് 21 രൂപ നിരക്കിലും, പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങൾക്ക് ക്വിന്റലിന് 26 രൂപ നിരക്കിലും അധിക ഡീലർമാരുടെ മാർജിൻ നൽകുമെന്നും ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.

ഇ-പോസ്(ePoS) ഉപകരണങ്ങളിലൂടെയാണ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം ചെയ്യുക. 'ഇ-പോസ് ഉപകരണങ്ങൾക്കായുള്ള എഫ്പിഎസ്(FPS) ഡീലർമാരുടെ മാർജിനും, അധിക ഡീലർമാരുടെ മാർജിനും കേന്ദ്ര-സംസ്ഥാന/യുടി ഗവൺമെന്റുകൾക്കിടയിൽ 50:50 അടിസ്ഥാനത്തിലും പൊതുവിഭാഗം സംസ്ഥാനങ്ങളുമായി 75:25 അടിസ്ഥാനത്തിലും പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങൾ/യുടികളുമായി പങ്കിടുന്നു,' എന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (Targeted Public Distribution  System, TPDS) കൺട്രോൾ ഓർഡർ 2015 അനുസരിച്ച്, ലൈസൻസ് നൽകലും ന്യായവില കടകളുടെ (Fair Price Shops, FPS) പ്രവർത്തനത്തിന്റെ മേൽനോട്ടവും ഉൾപ്പെടെയുള്ള ന്യായവില സംബന്ധിച്ചു, കടകളുടെ പ്രവർത്തന ഉത്തരവാദിത്തം അതത് സംസ്ഥാന സർക്കാരുകൾക്കാണെന്ന് അവർ പറഞ്ഞു. കൂടാതെ, ന്യായവില പ്രവർത്തനങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി എഫ്പിഎസിൽ ഭക്ഷ്യധാന്യങ്ങൾ ഒഴികെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുന്നതിന് സംസ്ഥാന/യുടി സർക്കാരുകൾക്ക് അധികാരമുണ്ട്,എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

എഫ്‌പി‌എസുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സർക്കാർ, വിവിധ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും കോമൺ സർവീസ് സെന്റർ (CSC) സേവനങ്ങൾ, ടൈ-അപ്പ് വഴി ബാങ്കിംഗ് സേവനങ്ങൾ എന്നിവയുൾപ്പെടെ അധിക സേവനങ്ങൾ എഫ്‌പിഎസുകളിൽ നടപ്പിലാക്കാൻ എല്ലാ സംസ്ഥാന/യുടി സർക്കാരുകളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കേന്ദ്ര വ്യവസായ സഹ മന്ത്രി പറഞ്ഞു. ബാങ്കുകൾ/കോർപ്പറേറ്റ് ബിസികൾ, ബാങ്കിംഗ്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (IPPB) പൗര കേന്ദ്രീകൃത സേവനങ്ങൾ, ഒപ്പം ചെറിയ (5kg) എൽപിജി സിലിണ്ടറുകളുടെ ചില്ലറ വിൽപ്പനയും മറ്റ് ചരക്കുകളുടെ/ പൊതു സ്റ്റോർ ഇനങ്ങളുടെ വിൽപ്പനയും. എണ്ണ വിപണന കമ്പനികൾ (OMCs) താൽപ്പര്യമുള്ള സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങൾ (UT) സർക്കാരുകൾക്ക് FPS വഴി മിനി-എൽപിജി സിലിണ്ടറുകൾ വിൽക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ കേന്ദ്ര വ്യവസായ മന്ത്രലായം സമ്മതിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ചൈനയിൽ കൊവിഡ് പകരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദി ഇന്ന് ഉന്നതതല യോഗം ചേരും

English Summary: According to the new food safety act's fair price has increased dealer's Margin Price says Union Minister.
Published on: 22 December 2022, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now