തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ തുറന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരങ്ങൾ അറിയാൻ ഇതുവരെ വിളിച്ചത് 135 പേർ. 1950 എന്ന ടോൾ ഫ്രീ നമ്പറിലേക്കാണ് കോളുകളുടെ പ്രവാഹം. വോട്ടർ പട്ടിക വിവരങ്ങൾ അറിയാനുള്ള വിളികളാണ് കുടുതലും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാനുള്ള അവസരം അവസാനിച്ചോ എന്നതാണ് കൂടുതൽ ആളുകളുടെയും സംശയം. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മറ്റ് സംശയങ്ങൾക്കും കൺട്രോൾ റൂമിൽ നിന്നും കൃത്യമായ മറുപടി നൽകുന്നുണ്ട്.
So far, 135 people have called the 24-hour control room at the Collectorate for information on the election. Calls flow to the toll free number 1950. Most of the calls are for voter list information. Most people are skeptical that the election will end the voting process. The control room also provides accurate answers to other public queries regarding the election. Votes can be added to the voter list until March 10. There are also a number of callers who are currently on the lookout for names on the voter list.
മാർച്ച് 10 വരെ വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാം. നിലവിൽ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അന്വേഷിക്കാൻ വിളിക്കുന്നവരും നിരവധിയാണ്.