1. പി.എം. കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 20-ാം ഗഡു ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് 2-ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങിലായിരിക്കും പി.എം. കിസാന്‍ സമ്മാൻ നിധിയുടെ അടുത്ത ഗഡുവായ 2000 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുന്നതെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. 6,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നതാണ് 2019 ഫെബ്രുവരി 24-ന് ആരംഭിച്ച പി.എം. കിസാന്‍ സമ്മാന്‍ നിധി. പദ്ധതി പ്രകാരം ഇതുവരെ 19 ഗഡുക്കളായി 3.69 ലക്ഷം കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുള്ളത്. 20-ാം ഗഡുവായി 20,500 കോടി രൂപയാണ് 9.7 കോടി കർഷകർക്കായി വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ ചെറുകിട കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം, കൃഷിയ്ക്ക് വേണ്ടതായുള്ള ചെലവുകൾക്ക് സഹായം നൽകാനും ഇത് ഉപകരിക്കുന്നു.
2. മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ ഓഗസ്റ്റ് 6-ാം തീയതി രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലന സമയത്ത് ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്.
3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ കാറ്റോട് കൂടിയ നേരിയ മഴ തുടരും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത. അതേസമയം ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാ പ്രവചന പ്രകാരം ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് യുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്നും, കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.