Updated on: 1 March, 2023 6:20 PM IST
After 1901, February records high temperature in India

ഇന്ത്യയിൽ 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാസമായി ഫെബ്രുവരിയിലെ താപനില രേഖപ്പെടുത്തി, ശരാശരി കൂടിയ താപനില 29.54 ഡിഗ്രി സെൽഷ്യസിലെത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ചൊവ്വാഴ്ച അറിയിച്ചു. കുറഞ്ഞ മഴയും തെളിഞ്ഞ ആകാശവും സ്ഥിരമായ ചുഴലിക്കാറ്റ് വിശുന്ന അവസ്ഥയും ഫെബ്രുവരിയിലെ പരമാവധി താപനിലയിൽ അസാധാരണമായ വർദ്ധനവിന് കാരണമായി എന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. ഫെബ്രുവരിയിൽ മഴ പെയ്യുന്ന പാശ്ചാത്യ അസ്വസ്ഥതകളുടെ സാധ്യതകൾ കുറഞ്ഞതാണ് താപനില ഉയരാനുള്ള ഒരു കാരണം.

ഫെബ്രുവരി 19നാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് IMD അറിയിച്ചു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന ശരാശരി താപനില 29.48 ഡിഗ്രി സെൽഷ്യസാണ് ഇത് 2016ൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ്. ജനുവരി 1 മുതൽ ഫെബ്രുവരി 27വരെ മഴ സാധാരണ നിലയേക്കാൾ 44 ശതമാനം കുറഞ്ഞു. ഏറ്റവും കൂടുതൽ കുറവ് മഴ ലഭിച്ചത് മധ്യ ഇന്ത്യയിലാണ്, ഇത് -87 ശതമാനമാണ്. ഇന്ത്യയുടെ തെക്കൻ ഉപദ്വീപിലും -60 ശതമാനമാണ് മഴ ലഭിച്ചത്. കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിലും -55 ശതമാനമാണ് മഴ ലഭിച്ചത്. വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ -29 ശതമാനമാണ് മഴ ലഭിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, ന്യൂഡൽഹി എന്നിവയുൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മാസത്തിലുടനീളം അസാധാരണമാംവിധം, സാധാരണയിലും ഉയർന്ന താപനിലയിൽ രേഖപ്പെടുത്തി.

ഫെബ്രുവരിയിലെ ഉയരുന്ന താപനിലയും, ആഗോളതാപനവും തമ്മിലുള്ള ബന്ധമുണ്ടെങ്കിൽ അത് അന്വേഷണ വിഷയമാണ്. വിശദമായ പഠനത്തിന് ശേഷം മാത്രമേ ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയൂ എന്ന് IMDയിലെ ശാസ്ത്രജ്ഞനും ഹൈഡ്രോമെറ്റ് ആൻഡ് അഗ്രോമെറ്റ് അഡ്‌വൈസറി സർവീസസ് മേധാവിയുമായ എസ്‌സി ഭാൻ പറഞ്ഞു. ഗോതമ്പ് വിളകളിൽ താപനില വർധനയുടെ ആഘാതത്തെക്കുറിച്ച്, കേന്ദ്ര കാർഷിക മന്ത്രാലയം ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും താപനില ഉയരുന്നതിനാൽ ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് വിതയ്ക്കുന്ന വിളകളുടെ പാകമാകുന്നതിനുള്ള സമയമാണ് മാർച്ച് മാസം, ഈ നിർണായക മാസമായ മാർച്ചിൽ, ഉപദ്വീപ് ഇന്ത്യ ഒഴികെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് IMD അറിയിച്ചു.

ഈ വർഷത്തെ വേനൽക്കാലം കഴിഞ്ഞ വർഷത്തേക്കാൾ ചൂടുള്ളതായിരിക്കും, ഇത് സാധാരണയിലും ഉയർന്ന താപനിലയായിരിക്കും ഉണ്ടാവുക, എന്ന് IMD ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. മാർച്ച് മുതൽ മെയ് വരെ ഉഷ്ണതരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും, മധ്യ-വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പല പ്രദേശങ്ങളിലും താപനില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് IMD പറഞ്ഞു. എന്നിരുന്നാലും പഞ്ചാബ്, ഹരിയാന, ഡൽഹി എന്നി സംസ്ഥാനങ്ങളിൽ മാർച്ചിൽ ഉഷ്ണതരംഗം ഉണ്ടാകില്ല. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ഉഷ്ണതരംഗങ്ങളുടെ എണ്ണം ഉയരുമെന്ന് IMD പറയുന്നു. പടിഞ്ഞാറൻ അസ്വസ്ഥതകളില്ലാത്തതിനാൽ ശൈത്യകാലത്ത് സാധാരണയിലും താഴെയുള്ള മഴയാണ് ലഭിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ 264 ജില്ലകളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴ പെയ്തില്ല

English Summary: After 1901, February records high temperature in India
Published on: 01 March 2023, 05:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now