സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ മൊറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള കാലാവധി ഈ മാസം 31 വരെ നീട്ടി. ഈ വര്‍ഷത്തെ പ്രളയം കണക്കിലെടുത്താണിത്. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതായി കൃഷി മന്ത്രി അറിയിച്ചു. നേരത്തെ നവംബര്‍ 25ന് കാലാവധി അവസാനിച്ചിരുന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു ബാങ്കുകള്‍ അപേക്ഷ വാങ്ങുന്നതു നിര്‍ത്തി വച്ചിരുന്നു.
വായ്പയെടുത്തവരില്‍ 5% മാത്രമാണ് അപേക്ഷ നല്‍കിയിരുന്നത്. ഹ്രസ്വകാല കൃഷിവായ്പ, കൃഷി അനുബന്ധ വായ്പ, സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭത്തിനുള്ള വായ്പ, ഭവന-വിദ്യാഭ്യാസ വായ്പകള്‍ എന്നിവയ്ക്കാണു മൊറട്ടോറിയം ലഭിക്കുക. വിദ്യാഭ്യാസ വായ്പകള്‍ക്ക് 6 മാസവും മറ്റുള്ളവയ്ക്ക് 12 മുതല്‍ 18 മാസം വരെയുമാണ് കാലാവധി. കഴിഞ്ഞ ജൂലൈ 31 വരെ കുടിശികയില്ലാത്ത വായ്പകള്‍ക്കാണു മൊറട്ടോറിയം ആനുകൂല്യം.തിരിച്ചടവിന് അവധി നല്‍കുന്നതാണു മൊറട്ടോറിയം. കാലാവധിക്കു ശേഷം ഈ പലിശ മുതലിനോടു കൂട്ടിച്ചേര്‍ത്ത് പുതുക്കിയ മാസഗഡു കണക്കാക്കുകയാണു ചെയ്യുക.